എല്ലാ ഡിജിറ്റൽ കറൻസിയും ഒരു സ്ഥലത്താക്കാൻ ആർബിഐ; വാലറ്റ് ഹോൾഡർ പുറത്തിറക്കി

മുംബൈ: രാജ്യത്തെ എല്ലാ ഡിജിറ്റൽ കറൻസിയും ഒരു പ്ലാറ്റ്‌ഫോമിൽ കൊണ്ടുവരാനുള്ള വാലറ്റ് ഹോൾഡർ പുറത്തിറക്കി ആർബിഐ. മുൻപ് വ്യക്തികൾ തമ്മിലും വ്യക്തികളും വ്യാപാരികളും തമ്മിലും മാത്രമായി ഉപയോഗിക്കാൻ സാധിക്കുമായിരുന്ന ഡിജിറ്റൽ കറൻസിയാണ് പല അപ്പുകളിലെ കറൻസി ഒരു പ്ലാറ്റ്‌ഫോമിൽ ഉപയോഗിക്കാവുന്ന തരത്തിലേക്ക് മാറ്റിയത്.
ഡിജിറ്റൽ കറൻസി ഉപയോഗിക്കുന്ന അപ്പുകളിൽ അക്കൗണ്ട് ഇല്ലാത്തവർക്ക് ഫോൺ നമ്പർ ഉപയോഗിച്ചും പണം അയക്കാനാകും. പരീക്ഷണാടിസ്ഥാനത്തിൽ പഞ്ചാബ് നാഷണൽ ബാങ്കിലായിരിക്കും ഇത് നടത്തുക. ഡിജിറ്റൽ രൂപയെ കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായാണ് മൊബൈൽ വാലറ്റിനെ യുപിഐ ആപ്പിൽ സംയോജിപ്പിക്കുന്നത്. എൻപിസിഐയുടെ ഭീം എന്ന യുപിഐ പ്ലാറ്റ്‌ഫോമിലേക്കാണ് ഡിജിറ്റൽ കറൻസിയെ ആർബിഐ ബന്ധിപ്പിക്കാൻ ഉദ്ദേശിക്കുന്നത്.









0 comments