സ്വർണവിലയിൽ ഇടിവ്; പവന് കുറഞ്ഞത് 240 രൂപ

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്. പവന് 240 രൂപ കുറഞ്ഞ് വില 1,13,000 ആയി. ഗ്രാമിന് 30 രൂപ കുറഞ്ഞ് വില 14,125 ആയി. രൂപയുടെ മൂല്യത്തില്‍ ഇടിവ് വന്നതോടെയാണ് ഇന്ന് വില കുറഞ്ഞത്. 24 കാരറ്റിന് പവന് 1,23,272 രൂപയും ഗ്രാമിന് 15,409 രൂപയും 18 കാരറ്റിന് പവന് 92,456 രൂപയും ഗ്രാമിന് 11,557 രൂപയുമാണ് വില.
ഡോളർ-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ, ക്രൂഡ് ഓയിൽ വില, ആഭ്യന്തര ഓഹരി വിപണിയിലെ മാറ്റങ്ങൾ എന്നിവയെല്ലാമാണ് സ്വർണവിലയെ ബാധിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് എണ്ണവില കുതിച്ചുയരുന്നതാണ് സമീപകാലങ്ങളിലായി സ്വർണവിലയിലെയും ചാഞ്ചാട്ടത്തിന് കാരണം. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4332 ഡോളറായി കുറഞ്ഞു.
അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്. ഇതും സ്വർണവില കുറയാൻ കാരണമായേക്കും. നിലവിലെ സ്ഥിതി തുടർന്നാൽ ഈ ആഴ്ച ഇനിയും വില കുറഞ്ഞേക്കുമെന്നാണ് വിപണി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരു പവന്‍ ആഭരണം വാങ്ങുന്നതിന് ഇന്ന് 1.22 ലക്ഷം രൂപയോളം നൽകേണ്ടി വരും. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്








0 comments