ad
Deshabhimani

ബൈക്കറെ കാറിലെത്തിയ സംഘം പിന്തുടർന്ന് ഇടിച്ചുവീഴ്ത്തി, വലിച്ചിഴച്ചു; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

വെബ് ഡെസ്ക്

Published on Sep 14, 2026, 01:17 PM | 1 min read| Watch Time : 1m 48s

​ഗുരു​ഗ്രാം: ഡൽഹി ​ഗുരു​ഗ്രാമിൽ ബൈക്കിൽ സഞ്ചരിച്ച യുവതിയെ കാറിലെത്തിയ സംഘം ഇടിച്ചുവീഴ്ത്തി. ഇൻസ്റ്റാഗ്രാമിൽ 'rebelwheels_sia_' എന്ന പേരിൽ അറിയപ്പെടുന്ന സിയയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിന്റെ വീഡിയോ യുവതി സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ച്ചിരുന്നു.


ഗുരുഗ്രാമിലെ ഗോൾഫ് കോഴ്‌സ് റോഡിൽ തന്റെ ബൈക്കിംഗ് ഗ്രൂപ്പിലെ അംഗങ്ങളോടൊപ്പം സിയ സഞ്ചരിക്കുമ്പോഴായിരുന്നു സംഭവം. Aprilia RS 457 എന്ന ബൈക്കിലാണ് സിയ സഞ്ചരിച്ചിരുന്നത്. അപകടകരമായ രീതിയിൽ തെറ്റായ ദിശയിൽ കാർ സമീപിപിച്ചപ്പോൾ കുറച്ച് മാറ്റി ഓടിക്കൂ എന്ന് സിയ ആം​ഗ്യം കാണിച്ചു. എന്നാൽ ഇത് കാറിലെ സംഘത്തിന് ഇഷ്ടമായില്ല. പിന്നാലെ സംഘം സിയയുടെ ബൈക്കിൽ കാർ മനഃപൂർവം ഇടിച്ചു നിർത്താതെ പോകുന്നതും ദൃശ്യങ്ങളിൽ കാണാം.


ഇടിയുടെ ആഘാതത്തിൽ സിയ റോഡിലേക്ക് തെറിച്ചുവീണു. ബൈക്ക് ഏറെ ദൂരം കാറിൽ വലിച്ചിഴയ്ക്കുകയും ചെയ്തു. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ യാത്രയുടെ തുടക്കം മുതൽ കാറിലുണ്ടായിരുന്നവർ തന്നെ പിന്തുടരാൻ ശ്രമിച്ചുവെന്ന് സിയ പറയുന്നുണ്ട്. കാറിലുണ്ടായിരുന്നവർ ബൈക്ക് നിർത്താൻ ആവശ്യപ്പെട്ടതായും അശ്ലീല ആം​ഗ്യങ്ങൾ കാണിച്ചതായും സിയ പറഞ്ഞു.


സിയയുടെ ബൈക്കിൽ ഘടിപ്പിച്ചിരുന്ന ആക്ഷൻ ക്യാമറയിൽ ആക്രമണത്തിന്റെ മുഴുവൻ ദൃശ്യങ്ങളും പതിഞ്ഞിട്ടുണ്ട്. ഡ്രൈവർക്കെതിരെ നടപടിയാവശ്യപ്പെട്ട് സിയ പരാതി നൽകി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home