ബീഡിയുടെ നികുതി ഒഴിവാക്കണം: കോടിയേരി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 17, 2015, 10:07 PM | 0 min read

തിരുവനന്തപുരം > സംസ്ഥാനത്ത് ബീഡിക്ക് ചുമത്തിയിട്ടുള്ള 14.5 ശതമാനം വില്‍പ്പന നികുതി ഒഴിവാക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയില്‍ ആവശ്യപ്പെട്ടു. 15 കോടി രൂപ ഈ ഇനത്തിലുള്ള വരുമാനമാണ് പ്രതിവര്‍ഷം സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഈ വരുമാനം വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിക്കണം.

ദിനേശ് സഹകരണസംഘം ഇപ്പോള്‍തന്നെ എട്ടുകോടി രൂപ നികുതി ഒടുക്കി. അവശേഷിക്കുന്ന പതിനായിരത്തില്‍പ്പരം തൊഴിലാളികള്‍ക്കുകൂടി ഈ നികുതിമൂലം തൊഴില്‍ നഷ്ടപ്പെടുന്ന സ്ഥിതിയാണുള്ളതെന്നും കോടിയേരി ഉപക്ഷേപത്തില്‍ ചൂണ്ടിക്കാട്ടി.

ലഹരിവിരുദ്ധ പ്രവര്‍ത്തകരുടെ ആവശ്യംമൂലമാണ് നികുതി ഏര്‍പ്പെടുത്തേണ്ടിവന്നതെന്നായി  മുഖ്യമന്ത്രി മറുപടി നല്‍കി. വ്യവസായത്തെ സഹായിക്കാന്‍ തയ്യാറാണ്. നികുതി പുനര്‍നിര്‍ണയിക്കുന്നത് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home