സയൻസ് സ്ലാം ഇന്ന് കുസാറ്റിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 09, 2024, 01:34 AM | 0 min read

കളമശേരി
ഗവേഷണങ്ങൾ ലളിതവും ആകർഷകവുമായി അവതരിപ്പിക്കുന്ന ‘സയൻസ് സ്ലാമി’ന്റെ ആദ്യറൗണ്ടിന് കുസാറ്റ് ശാസ്ത്രസമൂഹകേന്ദ്രത്തിൽ ശനി രാവിലെ 9.30ന് തുടക്കമാകും.

ഗവേഷകരിൽ ശാസ്ത്രവിനിമയശേഷി വളർത്താൻ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സയൻസ് പോർട്ടൽ ‘ലൂക്ക' സംഘടിപ്പിക്കുന്ന മത്സരമാണ് ‘കേരള സയൻസ് സ്ലാം: 2024'. കൊച്ചി സ്ലാമിൽ 25 ഗവേഷകർ മാറ്റുരയ്ക്കും. ഇതിൽ 20 പെൺകുട്ടികളുണ്ട്‌. 72 കോളജ് വിദ്യാർഥികളും 30 അധ്യാപകരും 23 ഗവേഷകരും 13 സ്കൂൾ വിദ്യാർഥികളും പൊതുവിഭാഗത്തിൽ 121 പേരും പ്രേക്ഷകരായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രേക്ഷകരാണ്‌ വിധി നിർണയിക്കുക. ശാസ്ത്രീയത പരിശോധിക്കാൻ അക്കാദമിക്‌ വിദഗ്‌ധരുമുണ്ടാകും.


സമാനമായി തിരുവനന്തപുരം വിമൻസ് കോളജിലും കണ്ണൂർ, കോഴിക്കോട് സർവകലാശാലകളിലും സ്ലാമുകൾ നടക്കുന്നുണ്ട്‌.  ഡിസംബർ 14ന് പാലക്കാട് ഐഐടിയിൽ സംസ്ഥാന സയൻസ്‌ സ്ലാം നടക്കും.
 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home