05 June Monday

അതേ മോഡി'ജീ'..ഈ വികസനത്തിന് ചുവപ്പ് തടസ്സം തന്നെയാണ്

വെബ് ഡെസ്‌ക്‌Updated: Friday Feb 16, 2018

കമ്യൂണിസ്റ്റുകാര്‍ വികസന വിരോധികളാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ത്രിപുര പ്രസംഗത്തിനു മറുപടിയുമായി  Pinko H Uman

മോദി ത്രിപുരയിൽ പറഞ്ഞു വെച്ചൊരു കാര്യമുണ്ട് ,ചുവപ്പ് വികസനത്തിന് തടസമാണെന്ന് ! ഒരർത്ഥത്തിൽ മോദി പറഞ്ഞത് ശരിയാണ് ,എന്താണ് ആ അർത്ഥം ???? മോദിയുടെ സ്വവികസനത്തിന് ചുവപ്പ് തടസമാണ് !! വ്യക്തമായി പറയാം!!

ഇന്ത്യയിലെ പ്രധാനപ്പെട്ട ഒരു പൊതുമേഖല ബാങ്കാണ് പഞ്ചാബ് നാഷണൽ ബാങ്ക് ! രാജ്യത്തെ രണ്ടാമത്തെ വലുത്, ആ ബാങ്കിൽ നിന്നും 114 ബില്യൺ രൂപ(1.78 ബില്യൺ ഡോളർ ) ഒരാൾ തട്ടിയെടുക്കയാണ്!! പേര് നീരവ് മോഡി, ഇന്ത്യയിലേ എറ്റവും പ്രശ്സ്തനായ ഡയമണ്ട് മർച്ചൻറ്റ്,..! ഫോബ്സ് മാസികയുടെ ലിസ്റ്റിൽ ഇന്ത്യയിലേ പ്രധാന ധനികരിൽ ഒരാൾ...! തട്ടിപ്പ് നടന്നു എന്ന് ബാങ്ക് സ്ഥിതികരിച്ചു https://pbs.twimg.com/media/DV93sbIXcAAlzHi.jpg:large

കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യയിൽ ആകെ നടന്ന ബാങ്ക് തട്ടിപ്പു കേസുകളുടെ എണ്ണമെന്നത് 12778 ആണ്..! ഒഫിഷ്യൽ ഗവൺമെന്റ് ഡാറ്റ അധികരിച്ചുള്ള കണക്കാണിത് !! അല്ലാത്തവ കുടെ പരിഗണിച്ചാൽ സംഖ്യയിൽ മാറ്റം വരാം!
http://164.100.47.190/loksabhaquestions/annex/14/AU150.pdf

ഇത് പരിശോധിച്ചാൽ കാണാം 8622 തട്ടിപ്പ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് രാജ്യത്തെ പൊതുമേഖല ബാങ്കുകളിലാണ് ! അതിൽ തന്നെ 2466 കേസുകളിൽ ലോകത്തെ തന്നെ വലിയ ബാങ്കായ ടആക യിലും!! പഞ്ചാബ് നാഷ്ണൽ ബാങ്കിൽ ആ നിലയിൽ 471 കേസുകളാണ് !ഗവൺമെന്റ് കണക്കനുസരിച്ച് 5200 ജിവനക്കാർക്ക് എതിരെ നടപടി എടുത്തതായ് പറയുന്നു ! തട്ടിപ്പ് നടത്തിയ നിരവ് മോഡിയെ പോലെ, വിജയ് മല്യയെ പോലുള്ളവർക്കെതിരെ എന്തൊക്കെ നടപടി സ്വികരിച്ചു എന്ന് മോഡി ഗവൺമെന്റ് എവിടെലും പറഞ്ഞറിവുണ്ടോ???? ബഹുരസമായൊരു മറ്റൊരു ഡാറ്റ കുടെയുണ്ട് ,201415 തൊട്ട് 2016 17 വരെയുള്ള കാലയളവിൽ രാജ്യത്തെ ബാങ്കുകളിൽ നിന്നായി ഇവലൂൌല/ഉലയശ ഇമൃറ/ഇൃലറശ ഇമൃറ എന്നിവയിലൂടെ നടന്ന തട്ടിപ്പുകളുടെ എണ്ണമെന്നത് 4000 മാണ്, ഉദ്ദേഷ്യം 200 കോടി രൂപയോളമാണ് നഷ്ടം!! ഇതിൽ എറ്റവും കുടുതൽ തട്ടിപ്പ് നടന്നത് 201617 ൽ ! 1569 തട്ടിപ്പു കേസുകൾ..!! നോട്ടു നിരോധന കാലയളവാണെന്ന് ഓർക്കണം !! ഡാറ്റ ചുവടെ (http://164.100.47.190/loksabhaquestions/annex/13/AU3068.pdf)

ദാവോസിൽ വെച്ച് നടന്ന ണീൃഹറ ഋരീിീാശര എീൃൌാ ത്തിൽ രാജ്യത്തിന്റെ ധനമന്ത്രി ജയറ്റ്ലി നയിച്ച ഡെലിഗേഷന്റെ ഭാഗമായിരുന്നു നീരവ് മോഡി! വാർത്ത ലിങ്ക് താഴെ !
വു://ാ.യൌശിെലീറമ്യ.ശി/…/മൃൌിഷമശഹേല്യീ…/1/228129.വാഹ

ജനുവരി 23 തിയതി പ്രധാനമന്ത്രിക്കൊപ്പമുള്ള നിരവ് മോഡിയുടെ ചിത്രമാണ് ഈ കുറിപ്പിനൊപ്പമുള്ളത് ! ഇത്തവണ ദാവോസിൽ വെച്ച് ണഋഎ നടന്നത് ജനുവരി 2326 വരെയുള്ള ദിവസങ്ങളിലാണ് !ശ ഇനി കേന്ദ്ര അന്വേഷണ എജൻസിയായ സി.ബി.ഐയുടെ വെബ്‌സൈറ്റ് ലിങ്കാണ് ചുവടെ !http://cbi.nic.in/pressreleases/pr_2018-01-20-2.php .
ജനുവരി 20 തിയതി പഞ്ചാബ് നാഷ്ണൽ ബാങ്കിലെ ചിഫ് മാനേജേർസ് അടക്കമുള്ളവർക്കെതിരെ സ്വകാര്യ വ്യക്തികളിൽ ചിലർക്ക് അനിയന്ത്രിതമായി ലോൺ അനുവദിച്ചതുമായ് 22 കേസുകൾ രജിസ്ട്രർ ചെയ്യപ്പെട്ടതിനെ സംബന്ധിച്ചാണ് !! ശേഷം ജനുവരി 30 ന് നിരവ് മോഡിക്കും അദ്ദേഹത്തിന്റെ സഹോദരർക്കും, ഗിതാ ജ്ഞലി ഗ്രുപ്പിനുമെതിരെ സി.ബി.ഐ ക്ക് ലഭിച്ച, അവർ രജിസ്ട്രർ ചെയ്ത പരാതിയുടെ കോപ്പിയാണ് ചുവടെ !
വു://രയശ.ിശര.ശി/…/2018ബയിളരബാൌായമശബളശ…/ഞഇ0772018ഋ0001.ുറള

ദാവോസിൽ മോദിക്കൊപ്പം നിരവ് പരിപാടിയിൽ പങ്കെടുക്കുമ്പോൾ കേന്ദ്രത്തിന് അറിവുണ്ടായിരുന്നു നിരവ് മോഡി എന്ന ബിസിനസ് മാഗ്നറ്റ് ഒരു തട്ടിപ്പ്കാരനായിരുന്നു എന്ന്! രാജ്യം കണ്ട എറ്റവും വലിയ തട്ടിപ്പുകളില്ലൊന്നാണിത് !! ഇല്ലാ ,നരേന്ദ്ര മോദി ഗവൺമെന്റിന് ഇതേ സംബന്ധിച്ച് അറിവില്ലാ എന്നാണ് ഉന്നയിക്കാൻ പോകുന്ന വാദമെങ്കിൽ നിൽക്കു ഒന്നുടെ പറയാനുണ്ട് !! 2016 ജൂലൈ 26 ന് ഈ തട്ടിപ്പ് ക്കാരെ സംബന്ധിച്ച് ജങഛ ഓഫിസിലേക്ക് ഒരു പരാതി അയച്ചിരുന്നു !! ജങഛ ഓഫിസ് പരാതി ജങഛജഏ/ഋ/2016/0261955 എന്ന റഫറൻസ് നമ്പറിൽ ഫയലിൽ സ്വികരിച്ചിരുന്നു, ഒപ്പം തന്നെ ആ പരാതി കുടുതൽ അന്വേഷണത്തിനായ് ഞഛഇ മഹാരാഷ്ട്രയിലേക്ക് കൈമാറുകയുണ്ടായി .! ശേഷം ജുലൈ 29 ന് ഇവർ വിജയ് മല്യ രാദ്യം വിട്ടപോലെ രാജ്യം വിടാൻ സാധ്യതയുണ്ടെന്ന് ജങഛ ഓഫിസിനെ ആശങ്ക അറിയിക്കുകയും ചെയ്തു ! കള്ളപ്പണം പിടിക്കാൻ ശേഷമാണ്‌ നോട്ടു നിരോധനം നടപ്പിലാക്കുന്നത് ! വലിയ മോഡിയോടൊപ്പം ചിത്രമെടുത്ത്, പരിപാടി പങ്കിട്ട ചെറിയ മോഡിക്കെതിരെ എന്ത് നടപടിയാണ് നോട്ടു നിരോധനത്തിന്റെ ഭാഗമായുള്ള കള്ളപ്പണ വേട്ടയിൽ കൈകൊണ്ടത് ????

ഇങ്ങനെ നിരവധി ചോദ്യങ്ങൾ ചോദിക്കാൻ ഈ രാജ്യത്ത് കുറച്ചിടങ്ങളിൽ ചുവപ്പ് നെഞ്ഞോട് ചേർത്ത ചില മനുഷ്യരുണ്ട് !! മിസ്റ്റർ നരേന്ദ്ര മോദി, നിങ്ങളുടെ ഫ്രാഡ് തരത്തിലും, ഫേക്കു വികസനങ്ങൾക്കും, ജൂമ്ല വാഗ്ദാനങ്ങൾക്കും തടസം ഇടതുപക്ഷമെന്ന ചുവപ്പ് തന്നെയാണ്!! തിരിച്ചറിവുകൾ നല്ലതാണ് !

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top