27 September Wednesday

സിൽവർലൈൻ കാർബൺ ഫൂട്ട് പ്രിൻറ് കണക്കുകൾ; ദിലീഷ്‌ ഇ കെ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Feb 12, 2022

കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ സില്‍വര്‍ ലൈന്‍  വിഷയത്തിൽ നിരവധി ആരോപണങ്ങളാണ്‌ പലഭാഗത്തുനിന്നായി ഉയർത്തുന്നത്‌. അവയിൽ പ്രധാനമായി ഉന്നയിക്കപ്പെട്ടവയ്‌ക്ക്‌ വസ്‌തുതകൾ നിരത്തി മറുപടി നൽകുകയാണിവിടെ. ദിലീഷ്‌ ഇ കെയുടെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌ (ഭാഗം - 5).
 

സിൽവർ ലൈൻ പദ്ധതിയുടെ ഏറ്റവും പ്രധാനപ്പെട്ട ഗുണങ്ങളിലൊന്നായി പറയുന്നത് പദ്ധതിയുടെ ആളോഹരി കാർബൺ എമിഷൻ കുറവായിരിക്കുമെന്നതാണ് . ലോകത്തെല്ലായിടത്തും റെയിൽ ഗതാഗതം കാർബൺ എഫ്ഫിഷ്യന്റ് ആയ യാത്രാ മാർഗമാണെന്ന് നന്മൾ ആദ്യത്തെ സെക്ഷനിൽ കാണുകയുണ്ടായി. എന്നാൽ ഇതിന് മറുവാദമായി വിമർശകർ ഉന്നയിക്കുന്ന ആരോപണമാണ് റെയിൽവേ ലൈനുകളുടെ  നിർമാണത്തിന് വൻതോതിൽ പ്രകൃതിവിഭവങ്ങൾ ഉപയോഗിക്കേണ്ടിവരികയും ഇവയുടെകൂടി കണക്കുകൾ എടുക്കുമ്പോൾ (അതായത് കൺസ്ട്രക്ഷൻ,ഓപ്പറേഷൻ ) പറയത്തക്ക ഗുണങ്ങളൊന്നും റെയിൽ സംവിധാനങ്ങൾക്ക് അവകാശപ്പെടന്നില്ല എന്നത്.

ഇതിന്റെ സത്യാവസ്ഥ മനസിലാക്കാൻ നന്മൾ സിൽവർ ലൈൻ അതിന്റെ നിര്മാണത്തിനും  ഉപയോഗത്തിനും ഉണ്ടാക്കുന്ന കാർബൺ ബഹിർഗമനം പ്രത്യേകം പ്രതേകം എടുത്തു പരിശോധിക്കേണ്ടതുണ്ട്. അതുകൂടാതെ ഇതിനെ മറ്റ് ഗതാഗത മാർഗങ്ങളായ റോഡുകൾ, വിമാനങ്ങൾ എന്നിവയുടെ കൂടി CONSTRUCTION, OPERATION PHASES ബഹിർഗമനങ്ങൾ എടുത്തു പരിശോധിച്ച് താരതമ്യം ചെയ്യേണ്ടിയിരിക്കുന്നു.

പദ്ധതിയുടെ detailed project report പുറത്തുവന്ന സ്ഥിതിക്ക് ഇതിന്റെ ഒരു ഏകദേശ കണക്ക് International Union Of Railways (UIC) ന്റെ ബെഞ്ച് മാർക്കുകൾ ഉപയോഗിച്ച് കണ്ടെത്താവുന്നതാണ്.

കണക്കുകൂട്ടൽ  രീതി.   

ആദ്യത്തെ ഘട്ടത്തിൽ  സിൽവർലൈൻ അതിന്റെ നിർമാണത്തിനും റോളിങ് സ്റ്റോക്കുകൾക്കും(എഞ്ചിനുകൾ , പാസഞ്ചർ കോച്ചുകൾ എന്നിവ ) തുടർന്നുള്ള ഓപ്പറേഷൻ ഫേസിലും ഒരാൾക്ക് ഒരു കിലോമീറ്ററിൽ (Passenger kilometer : unit of measure of people transport ,which represents the transport of one passanger by certain means of transportation over one kilometer ) പുറത്തുവിടുന്ന കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് കണ്ടുപിടിക്കുന്നു. ( g CO2 /pkm). ഇതിനുശേഷം റോഡ് ട്രാൻസ്പോർട്ട് സംവിധാനത്തിന്റെ (കാർ ) കാർബൺ ഫൂട്ട് പ്രിന്റ് കണക്കാക്കുന്നു (നിർമാണം , റോളിങ് സ്റ്റോക്ക് , ഓപ്പറേഷൻ ). ഇതേ രീതിയിൽ വ്യോമ ഗതാഗത്തിന്റേയും കണക്കുകൂട്ടിയാൽ ഇതുപയോഗിച്ച് താരതമ്യം സാധ്യമാകുന്നു. അവസാനമായി പാരിസ്ഥിതിക ഗുണങ്ങൾ കണക്കുകൂട്ടുന്നു.

ലൈഫ് സൈക്കിൾ : ഹൈ സ്‌പീഡ് റെയിൽവേ

 

ഘട്ടങ്ങൾ

പ്രധാനപ്പെട്ട എമിഷൻ ബാധകമാകുന്ന വിഷയങ്ങൾ

പ്ലാനിങ്

ഓഫീസുകളിലെ എനേർജി ഉപയോഗങ്ങൾ

പേപ്പർ

ഇലട്രോണിക് ഉപകരണങ്ങൾ , ഇന്റർനെറ്റ് സംവിധാനങ്ങൾ

നിർമാണം

ഭൂവിനിയോഗം

നിർമാണ സാമഗ്രികളുടെ ട്രാൻസ്പോർട്ടേഷൻ 

സിവിൽ എഞ്ചിനീയറിങ് നിർമാണങ്ങൾ (ബ്രിഡ്ജ്കൾ , തുരങ്കങ്ങൾ ,viaducts മുതലായവ )

റെയിൽ ലൈനുകൾ , ഉപയോഗിക്കുന്ന ballast , സ്ലീപ്പറുകൾ

സിഗ്നലിങ് ഉപകരണങ്ങൾ

റെയിൽവേ സ്റ്റേഷനുകളും അവയുടെ മെയിന്റനനസും

റോളിങ് സ്റ്റോക്കുകളുടെ നിർമാണം.

 

ഉപയോഗം (Operational phase )

വൈദ്യുതോപയോഗം

റോളിങ് സ്റ്റോക്കുകളുടെ മെയിന്റനൻസ്

സുരക്ഷിതമായ Disposal

റോളിങ് സ്റ്റോക്കുകൾ

 

ഇതിനിടയിലുള്ള ചെറിയ രീതിയിലുള്ള എമിഷനുകൾ , ഉദാഹരണത്തിന് ടെലികമ്മ്യൂണിക്കേഷൻ സിസ്റ്റം ഉണ്ടാക്കുന്നവ, റോളിങ് സ്റ്റോക്കുകളിലെ വെന്റിലേഷൻ ലീക്കേജുകൾ പോലെയുള്ളവ കൊണ്ടുള്ള അധിക ഊർജ ഉപയോഗം മുതലായവ ഈ കണക്കുകൂട്ടലിൽ ഉൾപ്പെടുത്തിയിട്ടില്ല.

ഡാറ്റാ സോഴ്‌സ്

രാജ്യാന്തര കാർബൺ എമിഷൻ കണക്കുകൾ ലഭ്യമാക്കുന്ന നിരവധി ഡാറ്റാബേസുകൾ വിവിധ സോഴ്സ്കളിൽ നിന്നും ലഭ്യമാക്കുന്ന പൊതുവായ പ്ലാറ്റ്ഫോം ആണ് ecoinvent ഡാറ്റാബേസുകൾ. Ecoinvent database v2.0 ആണ് ഈ കണക്കുകൂട്ടലുകൾ നടത്താൻ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത്.

സിൽവർലൈനിന് ബാധകമായ Ecoinvent emission factors v2.0

സിൽവർലൈൻ നിർമിതികളുടെ Lifespan

എല്ലാ നിർമിതികളും  കാലക്രമത്തിൽ മാറ്റേണ്ടതായിട്ടുണ്ട് ഈ പഠനത്തിൽ പാലങ്ങൾ , viaducts ,ടണലുകൾ, ബിൽഡിങ് എന്നിവയുടെ   ശരാശരി ഉപഭോഗക്ഷമത 100 വർഷമായി കരുതുന്നു. റോളിങ് സ്റ്റോക്ക് = 30 വർഷം, റെയിൽ =30 വർഷം , ballast = 25 വർഷം എന്നിങ്ങനെ മറ്റുള്ളവയ്ക്കും അതാതിന്റെ ലൈഫ് സ്പാൻ ശരാശരിയെടുത്ത് നല്കിയിട്ടുണ്ട്.

നിർമാണത്തിനുള്ള കാർബൺ ഫൂട്ട് പ്രിൻറ്  

 ബേസിക് സിൽവർലൈൻ ഡീറ്റൈൽസ്

1.     ദൂരം : 532.185km , 11 സ്റ്റേഷനുകൾ (മെയിൻ സ്റ്റേഷൻസ്  = 03  , മറ്റുള്ള സ്റ്റേഷൻസ് = 08 ) , ട്രാവൽ ടൈം = 4Hrs

 2.     ട്രാക്ക് ഡീറ്റൈൽസ്


 

3.  ട്രെയിനുകളുടെ എണ്ണവും ആളുകളുടെ എണ്ണവും ലോഡ് ഫാക്‌ടറും കണക്കിലെടുത്തുള്ള ആകെ ഒരു വർഷത്തേക്കുള്ള പാസഞ്ചർ കിലോമീറ്റർ

 

3. അടിസ്ഥാന വർഷം : 2041-42

ട്രെയിനുകൾ : 9 car + 15 car

സീറ്റുകൾ : 675 or 1125

ഒരു ദിശയിലേക്ക് ഒരു ദിവസം ഉള്ള ട്രിപ്പുകൾ : 36  ( TVC to CLT)

ആവറേജ് ട്രാവൽ ഡിസ്റ്റൻസ് : 200 km

ലോഡ് ഫാക്ടർ = 50 % (ഓരോ ട്രിപ്പിലും പകുതി യാത്രക്കാർ മാത്രം )

പാസഞ്ചർ കിലോമീറ്റർ /year : 36(trip per direction)x

532.185(total rail length)x

365 (days)x

675(minimum passenger capacity per rolling stock )x

0.5 (load factor)x

2 (For both side )

                                                            = 4,720,170,510 pkm (1)

4.     നിർമാണത്തിനുള്ള ആകെ  CO2 എമിഷൻ താഴെയുള്ള ടേബിൾ വഴി കണ്ടുപിടിക്കാം.

CARBON FOOTPRINT FOR CONSTRUCTION OF SILVERLINE

Sections

Unit CO2 Emissions

Quantity

Carbon Footprint for Construction ( t CO2 per year)

Conception

0.45 t CO2 per km and year

532 km

239.4

Railway Equipment

3.5  t CO2 per km and year

532 km

1862

Rail

22.8  t CO2 per km and year

532 km

12129.6

Tunnel

212.5  t CO2 per km and year

11.53 km

2450.125

viaduct

183  t CO2 per km and year

88.41 km

16177.2

Bridges

139  t CO2 per km and year

12.99 km

1805.61

Earth work (Other than Specified)

8.57  t CO2 per km and year

419 km

3590.83

Main Station

82  t CO2 per km and year

3 stations

246

Secondary station

33  t CO2 per km and year

8 stations

264

Total

 

 

38764.765

 

ഇതിൽ നിന്നും ആകെ നിർമാണത്തിന് വേണ്ടിവരുന്ന കാർബൺ എമിഷൻ എന്നത് 38764 t CO2 per year (2) ആണെന്ന് കാണാം.

അപ്പോൾ ആളോഹരി കാർബൺ എമിഷൻ ഒരു കിലോമീറ്ററിന് താഴെപ്പറയുന്ന അളവിൽ ആയിരിക്കുമല്ലോ

ആളോഹരി കാർബൺ എമിഷൻ = ആകെ നിർമാണത്തിന് വേണ്ടിവരുന്ന CO2/year എന്നതിനെ ഒരു വർഷത്തേക്കുള്ള പാസസഞ്ചർ കിലോമീറ്റർ കൊണ്ട് ഹരിച്ചാൽ മതി.അതുകൊണ്ടു നിർമാണത്തിനുള്ള carbon footprint per passenger/km = 38764 t CO2 per year /4720170510 pkm

                                                                                    = 8.21g CO2 / pkm 

പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം പാസഞ്ചർ കപ്പാസിറ്റി 50% മാത്രം പ്രതീക്ഷിച്ചുകൊണ്ടുള്ള ഒരു എസ്റ്റിമേഷനാണ് നന്മൾ മുകളിൽ കണ്ടത്. ലോഡ് ഫാക്ടർ 70% ഒക്കെയാണെങ്കിൽ ഇതിന്റെ അളവിൽ ഗണ്യമായ കുറവ് വരും. എങ്കിലും മറ്റ് താരതമ്യങ്ങൾക്കായി ഒരു worst case scenario  എന്നനിലയിൽ നമുക്ക് മുകളിലുള്ള വാല്യു ഉപയോഗിക്കാം.  DPR ൽ പറഞ്ഞ പ്രകാരം സിൽവർലൈൻ പ്രതീക്ഷിക്കുന്ന യാത്രക്കാരും കപ്പാസിറ്റി കൂടിയ ട്രെയിനുകളും ഉപയോഗിച്ചാൽ ( 1125 സീറ്റുകൾ ഉള്ള ട്രെയിനുകൾ ) നിർമാണത്തിന് വേണ്ടിവരുന്ന കാർബൺ എമിഷൻ വീണ്ടും പാതിയോളം കുറയുമെന്ന് കാണാം.

റോളിങ് സ്റ്റോക്കുകൾ അഥവാ ട്രെയിനുകൾ ഉണ്ടാക്കുന്ന കാർബൺ ഫൂട്ട് പ്രിൻറ്

ലോകത്ത്  ഏതാണ്ട് എല്ലായിടത്തും ഉപയോഗിക്കുന്ന ഹൈ സ്പീഡ് ട്രെയിനുകൾക്ക് നിർമാണത്തിനും പരിപാലനങ്ങൾക്കും disposal നുമായി ഏതാണ്ട് 6000t  മുതൽ 7000t  വരെ കാർബൺ എമിഷൻസ് ഉണ്ടാക്കുന്നുണ്ട്. മാത്രമല്ല നൂതന ടെക്നോളജികൾ ഉപയോഗിക്കുന്നതുവഴി Shinkansen ട്രെയിൻ സെറ്റുകൾ മാത്രം Shinkansen 200 ൽ നിന്നും Shinkansen 300 എത്തുമ്പോഴേക്കും 20% കാർബൺ എമിഷൻ കുറയ്ക്കുകയുണ്ടായി. ഇതൊരു ആഗോള പ്രതിഭാസമാണ്. അതുകൊണ്ടുതന്നെ ആഗോളതലത്തിൽ നിർമാണത്തിനും പരിപാലനങ്ങൾക്കും ഡിസ്പോസലുകളുമായി കോച്ചുകൾ ഉണ്ടാക്കുന്ന കാർബൺ എമിഷൻ സിൽവർലൈനിനും അതേപടി ബാധകമാണ്. ഇത് UIC standard അനുസരിച്ച് ഏതാണ്ട് 0.93 g CO2 മുതൽ 0.99 g CO2 per passenger kilometer എന്നതോതിലാണ്.


പ്രവർത്തനഘട്ടത്തിലെ  കാർബൺ എമിഷൻസ്            

ഇവിടെ പ്രധാനമായും പലതരത്തിലുള്ള ഊഹാപോഹങ്ങൾ നന്മൾ കണക്കിലെടുക്കേണ്ടിവരും. പ്രധാനമായും ഒരു ഹൈ സ്പീഡ് ട്രെയിൻ ഒരു കിലോമീറ്ററിൽ ഉപയോഗിക്കുന്ന എനർജി എത്രയാണെന്നതാണ് നന്മൾ കണ്ടുപിടിക്കേണ്ടത്. ഇത് ഓരോ ട്രെയിൻ സെറ്റിനും മാനുഫാക്ചേഴ്സിനും റീജെനറേറ്റിങ് ബ്രേക്കിങ് സിസ്റ്റങ്ങൾക്കും എന്തിനധികം ട്രെയിൻ ലോക്കോ പൈലറ്റിന്റെ ഡ്രൈവിങ് സ്റ്റൈലിനെയടക്കം കണക്കിലെടുത്ത് കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. എങ്കിലും നിലവിലുള്ള Detailed Project Report വിവരങ്ങളനുസരിച്ച്  ബേസിക് ഡീറ്റൈൽസ് ലഭ്യമാണ്.

1.   1. സീറ്റിങ്ങ് കപ്പാസിറ്റി : 675

2.   2. Energy consumption : 24.1kwh/train-km

3.   3. Emissions per kWh : 100% renewable എനർജി സോഴ്സ് ആയിരിക്കും എന്നാണ് dpr പറയുന്നത്. ഇതിനെ പൂർണമായും കണക്കിലെടുത്താൽ വളരെവലിയ അളവിൽ എമിഷൻസ് കുറയ്ക്കാൻ സാധിക്കും. 75%ത്തിന് മുകളിൽ ന്യൂക്ലിയർ എനേർജി ഉപയോഗിക്കുന്ന ഫ്രാൻസിൽ IAEA യുടെ കണക്കുപ്രകാരം എമിഷൻ 91 g CO2/kWh ആണെങ്കിൽ ഇൻഡ്യയിൽ ഇത് 837 g CO2/kWh ആണ്. ഗ്രീൻ എനർജി ഉപയോഗിച്ച് സിൽവർ ലൈനിന്റെ ഓപ്പറേഷൻ ഫേസിലെ കാർബൺ എമിഷൻ താഴെ കൊടുത്തിട്ടുണ്ട്.

4.   4. Emission per train-km = 91 x  24.1 Kwh = 2193 g CO2

5.   5. ആളോഹരി കാർബൺ എമിഷൻ ഒരു കിലോമീറ്ററിൽ = 6.50 g CO2/pkm

ആകെ കാർബൺ ഫൂട്ട് പ്രിൻറ്    

a.     നിർമാണത്തിനുള്ള  carbon footprint per passenger/km = 8.21g CO2 / pkm 

b.    റോളിങ് സ്റ്റോക്കുകൾ അഥവാ ട്രെയിനുകൾ ഉണ്ടാക്കുന്ന കാർബൺ ഫൂട്ട് പ്രിൻറ് = 0.99 g CO2 per passenger kilometer

c.     പ്രവർ ത്തനഘട്ടത്തിലെ ആളോഹരി കാർബൺ എമിഷൻ ഒരു കിലോമീറ്ററിൽ = 6.50 g CO2/pkm

 ആകെ പദ്ധതിയുടെ  കാർബൺ എമിഷൻ = a+b+c = 15.7 g CO2/pkm

 

റോഡ് സംവിധാനത്തിന്റെ കാർബൺ ഫൂട്ട് പ്രിൻറ്

തരതമ്യത്തിനായി കേരളത്തിലെ റോഡുകളുടെ കാർബൺ ഫൂട്ട് പ്രിൻറ് അനാലിസിസ് നടത്തണമെന്നുണ്ടായിരുന്നെങ്കിലും സമയക്കുറവ് മൂലം നിലവിലുള്ള ബെഞ്ച് മാർക്ക് കണക്കുകൾ എടുക്കുകയാണ്.

കാർ നിർമാണം = 20.9 g CO2 / pkm ( load factor = 1.6 , weight = 1310kg)

കാർ ഓപ്പറേഷൻ = 130 g CO2 / pkm ( mileage = 14kmpl for patrol , load factor = 1.6)

റോഡ് നിർമാണം = 0.7 g CO2 / pkm (2 lane , max of 56000cars , load factor =1.6, freight= 65%)

ആകെ റോഡ് ട്രാൻസ്പോർട്ട് ഉണ്ടാക്കുന്ന CO2 എമിഷൻ = 151.6 g CO2/pkm

സിൽവർലൈൻ സേവ് ചെയ്യുന്ന ആകെ എമിഷൻ = 151.6/15.7

                                                                                                            = 9.65= 10 TIMES !!


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top