21 August Wednesday

"ക്യാമ്പ് വിട്ടു മടങ്ങുന്നവര്‍ നെഞ്ചോട് ചേര്‍ത്ത് പറഞ്ഞൊരു വാക്കുണ്ട്; ഒന്നാണ്.. ഒരുമയാണ്'

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2019

ദുരിതം വിതച്ച്‌ പലയിടങ്ങളിൽനിന്നും വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്‌. രക്ഷാപ്രവർത്തനത്തിന്റേയും അതിജീവനത്തിന്റേയും അനുഭവങ്ങൾ പങ്കുവയ്‌ക്കുന്ന രജീഷ്‌ വെള്ളാട്ടിന്റെ ഫേസ്‌ബുക്ക്‌ പോസ്‌റ്റ്‌.

നാടുറങ്ങാത്ത നാലു ദിനരാത്രങ്ങളാണ് കടന്നു പോയത്...! കരകവിഞ്ഞ് #രൗദ്രതാണ്ഡവമാടിയതേജസ്വിനി..!! ജീവിതത്തിനും മരണത്തിനുമിടയില്‍ അനേകായിരം മനുഷ്യര്‍..!!! മലവെള്ളപ്പാച്ചിലില്‍ ജീവന്‍പൊലിയാതെ മറുകരയെത്താന്‍ തുഴയെറിഞ്ഞ രക്ഷാപ്രവര്‍ത്തകര്‍..! അര നൂറ്റാണ്ട് കാലത്തിനിടയിലെ #ഏറ്റവും_വലിയവെള്ളപ്പൊക്കം..!

  ആഗസ്റ്റ് 8ന് രാത്രിയോടെ തേജസ്വിനി കരകവിഞ്ഞു. ഓരോ മഴക്കാലത്തും കരകവിഞ്ഞ തേജസ്വിനിയെ കണ്ട നാട്ടുകാര്‍ക്ക് ഒട്ടും പുതുമയുള്ള കാര്യമല്ല.! സാധാരണ പോലെ നാം അതിനെ ആസ്വദിച്ചു..! പരിഭ്രമം ഒന്നും കൂടാതെ അന്നത്തെ അന്തിയിലും നാടുറങ്ങി.. എന്നാല്‍ 9ന് പുലര്‍ച്ചെ മുതല്‍ കൂടുതല്‍ താഴ്ന്ന പ്രദേശങ്ങളിലെ വീടുകള്‍ വെള്ളത്തിനടിയിലായി. സന്ധ്യതൊട്ട് വീട്ടുപടിക്കല്‍ ഇരുന്ന് കടലാസ് തോണിയെറിഞ്ഞ ശ്രീനന്ദയെയും മാളവികയെയും പുലര്‍ച്ചെ രണ്ടു മണിക്ക് അച്ഛനും അമ്മയും വിളിച്ചുണര്‍ത്തിയപ്പോള്‍ കണ്ടത് കട്ടില്‍ മുങ്ങി തുടങ്ങിയ മലവെള്ളമാണ്.. #കുഞ്ഞുമക്കള്‍ #കൂട്ടകരച്ചിലായി...! നാടുണര്‍ന്ന് രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചു. #പാഠപുസ്തകങ്ങള്‍ #മാറോടണച്ച്മൂന്നാംക്ലാസുകാരിആവണിയുംകരകയറി..! അന്ന് പകല്‍ ശാന്തമായിരുന്നു. കരകവിഞ്ഞ പുഴ കലിയടങ്ങി മടങ്ങിയില്ലെങ്കിലും അതേനില്‍പ്പ് തുടര്‍ന്നു..! രാത്രി വരെയും വെള്ളം ഉയര്‍ന്നില്ല..! വീട്ടുപകരണങ്ങളും വളര്‍ത്തുമൃഗങ്ങളും എല്ലാം സുരക്ഷയൊരുക്കി അന്ന് രാത്രിയും കരയിറങ്ങുന്ന തേജസ്വിനിയെ നാട് കാത്തിരുന്നു. സാധാരണ അങ്ങനെയാണ്., ഒരു ദിനരാത്രത്തിനപ്പുറം വെള്ളപ്പൊക്കമുണ്ടാകില്ല..! സാവധാനം പുഴയിലേക്കിറങ്ങും..!! രാത്രി തന്നെ വീടിന്‍റെ ചേറ്റുപടിക്കല്‍ വെള്ളമെത്തിയ, കുറേ കൂടി താഴ്ന്ന നിലത്തുള്ള ഗംഗേട്ടനോട് സംസാരിച്ചാണ് രാത്രി പത്തുമണിയോടെ ഞാന്‍ വീട്ടിലേക്ക് മടങ്ങുന്നത്. വീട്ടിലെത്തി ഒരുമണിക്കൂര്‍ ഒന്ന് കണ്ണടച്ചതേയുള്ളൂ..! ഞെട്ടിയറിഞ്ഞ് ഫോണെടുത്ത് മിഥുനെ വിളിച്ചപ്പോഴാണ് #വെള്ളംവീട്വിഴുങ്ങി #തുടങ്ങിയെന്നറിഞ്ഞത്..! ചാടി പിടഞ്ഞെഴുന്നേറ്റ് ആറ്റീപ്പിലേക്കോടുമ്പോഴേക്കും ഇങ്ങേക്കരയിലുള്ള (ചരിത്രത്തിലൊരിക്കലും മുങ്ങാത്ത) അങ്കണ്‍വാടിയില്‍ മുട്ടോളം വെള്ളമെത്തി..! ഞങ്ങള്‍ സഖാക്കള്‍ നാടൊഴുകുന്ന മലവെള്ള പാച്ചിലില്‍ ജീവന്‍പണയം വെച്ച് #തോണിയുമായിവീടുകളിലേക്ക്നീങ്ങി..! വീടുവിട്ടിറങ്ങാന്‍ മടിച്ചു നിന്നവരെ ചെറു തോണികളിലായി കരക്കെത്തിച്ചു..! ജീവിതത്തിനും മരണത്തിനും ഇടയിലുള്ള മണിക്കൂറുകളിലൂടെ നാട് കടന്നു പോയി..! കിടപ്പു രോഗികളെയും കുഞ്ഞു മക്കളെയും സ്വന്തം ജീവന്‍ പണയം വെച്ച് മാറോടണച്ച് യുവാക്കള്‍ കരക്കെത്തിച്ചു..! നാടിന്‍റെ തലങ്ങും വിലങ്ങും രക്ഷാ പ്രവര്‍ത്തകര്‍ തോണിയുമെടുത്തോടി..!! ഉയര്‍ന്ന പ്രദേശങ്ങളില്‍ നിന്നും രക്ഷാ പ്രവര്‍ത്തനത്തിനായി ആളുകള്‍ ഓടിയെത്തി.. രാത്രി ഒരു മണിയോടെ വെള്ളാട്ട് ഗവ. എല്‍ പി സ്കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. കരകയറിയ കുടുംബങ്ങളെല്ലാം സുരക്ഷിതമായി സ്കൂളിലേക്ക്..! നനഞ്ഞു കുളിര്‍ത്തും തണുത്ത് വിറച്ചും രക്ഷാ പ്രവര്‍ത്തകരുടെ സുരക്ഷിത വലയത്തില്‍ ദുരിത ബാധിതര്‍ കരയിലേക്കെത്തുന്ന കാഴ്ച ഏത് മനുഷ്യ സ്നേഹിയുടെയും കണ്ണ് നനയിക്കും..!!!

   പിന്നീടുള്ള മണിക്കൂറുകളില്‍ ''#നാട്ഒരുവീടായിചുരുങ്ങി''. ഒരമ്മ പെറ്റ മക്കളെ പോലെ സ്കൂള്‍ മുറിയില്‍ നാടൊന്നിച്ച് കിടന്നുറങ്ങി..! ശനിയാഴ്ച രാവിലെ മുതല്‍ അധികൃതരും സന്നദ്ധ സേവകരും ക്യാമ്പിലേക്ക് ഒഴുകി.. പകര്‍ച്ച വ്യാധികള്‍ക്കെതിരെ നിതാന്ത ജാഗ്രതയൊരുക്കി ആരോഗ്യ വകുപ്പും.! പുലര്‍ച്ചെ മുതല്‍ എന്‍റെ ഫോണിലേക്ക് നിലക്കാതെ കോളുകള്‍ വന്നു. പരിചിതരും അപരിചിതരും ഒരേ ശബ്ദത്തില്‍ മറു തലക്കല്‍ നിന്നും ചോദിച്ചു., ''#എന്ത്വേണംപറയൂ..! #എന്ത്വേണമെങ്കിലും_എത്തിക്കാം..!!''. അണമുറിയാത്ത മനുഷ്യ സ്നേഹത്തിന് മുന്നില്‍ മറുപടി കൊടുക്കാനാകാതെ പലപ്പോഴും എന്‍റെ തൊണ്ടയിടറി..!! നന്ദി പറയുന്നില്ല..!കാരുണ്യവും മാനവികതയും നന്ദിയില്‍ തീരരുത്..!!

   അതി തീവ്ര മഴ പിന്നെയും തുടര്‍ന്നു..! അന്ന് വൈകീട്ട് കിഴക്കന്‍ മലയോര പ്രദേശത്ത് ഉരുള്‍ പൊട്ടിയതോടെ ജല നിരപ്പ് വീണ്ടും ഉയര്‍ന്നു..! രാത്രിയില്‍ ഒന്ന് രണ്ട് മണിക്കൂറിനകം അരമീറ്ററോളം ജലമുയര്‍ന്നു.! #നാട്വീണ്ടുംഭീതിയുടെ മുള്‍മുനയിലേക്ക്..! ശക്തമായ കാറ്റും പേമാരിയും തുടര്‍ന്നു.. ഭൂപ്രകൃതിയില്‍ ഏറെ വ്യത്യസ്തത പുലര്‍ത്തുന്ന ഞങ്ങളുടെ പ്രദേശം പുഴയും വയലിനുമൊപ്പം കിഴക്ക് ചെങ്കുത്തായ മലനിരകളാണ്..! പാറയിലെ കല്‍പ്പണകളില്‍ വെള്ളം കൂടുതല്‍ ഉയര്‍ന്നാല്‍ അടിമണ്ണ് കുതിര്‍ന്ന് ഏത് സമയവും #ഉരുള്‍#പൊട്ടല്‍ #ഭീഷണിയും #ഉയര്‍#ന്നതോടെ #നാടാകെ #ഭയാശങ്കയിലാണ്ടു..! ഒരമ്മ പെറ്റ മക്കളെ പോലെ എന്തിനെയും നേരിടാന്‍ സജ്ജരായി ഒന്നിച്ചിരുന്ന് ഒന്നിച്ചുറങ്ങി ഞങ്ങള്‍ നേരം പുലര്‍ത്തി.!

 രാത്രി വൈകി മഴ കുറഞ്ഞു. തേജസ്വിനി മെല്ലെ മെല്ലെ രൗദ്ര ഭാവം വെടിഞ്ഞു..! പ്രളയ ജലം ഇറങ്ങി തുടങ്ങി..! ഇനി വേണ്ടത് ശുചീകരണമാണ്.., പകര്‍ച്ച വ്യാധികളോടുള്ള മുന്‍ കരുതലാണ്..! ആഗസ്റ്റ് 11ന് രാവിലെ മുതല്‍ കയ്യൂര്‍ ചീമേനി പഞ്ചായത്തിന്‍റെ നാനാ തുറകളില്‍ നിന്നും #ഡിവൈഎഫ്ഐപ്രവര്‍#ത്തകര്‍ #ഒഴുകിയെത്തി. ശുചീകരണ ഉപകരണങ്ങളുമായി വീടുവീടാന്തിരം കയറി പണിയെടുത്തു.. വീടുകള്‍ ഏറെക്കുറെ താമസയോഗ്യമാക്കി. പ്രളയം ബാക്കി വെച്ച വിള്ളല്‍ വീണ വീടുകളുണ്ട്..! ഉപയോഗശൂന്യമായ ഇലക്ട്രോണിക് ഉപകരണങ്ങളും വീട്ടു സാമഗ്രികളുമുണ്ട്..! #ദുരിതങ്ങളൊന്നുംകണ്ണീരുപ്പില്‍ #അലിഞ്ഞു_തീരില്ല..!! എങ്കിലും ക്യാമ്പ് വിട്ടു മടങ്ങുന്നവര്‍ നെഞ്ചോട് ചേര്‍ത്ത് പറഞ്ഞോരു വാക്കുണ്ട്....!

#ഒന്നാണ്....!!!!
#ഒരുമയാണ്......!!!!

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top