13 June Sunday

‘‘കാവി പുതപ്പിക്കാൻ ഇത്‌ ആർഎസ്‌എസ്‌ കാര്യാലയം അല്ല; പാലക്കാട്‌ നഗരസഭ ഓഫീസാണ്‌ സംഘികളെ’’

വെബ് ഡെസ്‌ക്‌Updated: Thursday Dec 17, 2020

ജയ്‌ ശ്രീരാം ബാനർ പതിപ്പിക്കാനും  കാവി പുതപ്പിക്കാനും ഇത്‌ ഇത് അമ്പലമോ ആർഎസ്എസ്‌ കാര്യാലയമോ അല്ല. ഇത്‌ ജനാധിപത്യ മതനിരപേക്ഷ രാഷ്‌ട്രത്തിലെ ഒരു നഗരസഭാ ഓഫീസാണെന്ന്‌ സംഘികൾ മറക്കരുതെന്ന്‌ സാമൂഹ്യ മാധ്യമങ്ങളിൽ പ്രതിഷേധമുയരുന്നു.

ബിജെപി വിജയിച്ച പാലക്കാട്‌ നഗരസഭയിൽ  വിജയാഹ്‌ളാദം നടത്തിയവരാണ്‌ കെട്ടിടത്തിൽ ജയ്‌ശ്രീരാം ബാനർ കെട്ടിയത്‌. ഇതിനെതിരെ ശക്‌തമായ പ്രതിഷേധമാണ്‌  ഉയരുന്നത്‌.ഇന്ത്യയുടെ മതേതരത്വത്തിന് ബാധിച്ച കാൻസർ ആണ് ബിജെപി .  ബിജെപി ജയിച്ചാൽ ഇതാണ് അവസ്ഥയെങ്കിൽ നിയമസഭാ മന്ദിരത്തേയും ഇവർ വെറുതെ വിടില്ലെന്നും പറയുന്നു.

സർക്കാർ സ്ഥാപനമായ നഗരസഭ ഓഫീസിൽ പരസ്യമായി ഇത്തരം പോസ്‌റ്റർ പ്രദർശിപ്പിച്ചവർക്കെതിരെ കേസെടുക്കണമെന്നും  ആവശ്യമുയർന്നു

ടിറ്റോ ആൻറണിയിടെ പോസ്‌റ്റ്‌ ചുവടെ

ഇത് RSS കാര്യാലയം അല്ല.. ‼️
പാലക്കാട് മുനിസിപ്പാലിറ്റി ഓഫീസ് ആണ്..
ഒരു തദ്ദേശസ്വയംഭരണ ഓഫീസ്, ജനങ്ങൾ തിരഞ്ഞെടുത്തവരുടെ നഗരസഭ കാര്യാലയത്തിൽ ചെയ്യുന്ന അതിക്രമങ്ങൾ ആണിത്..
നിയമ നിർമാണ സഭ, നീതിന്യായ വകുപ്പ് എന്നു വേണ്ട എല്ലാം സംഘിവത്ക്കരിക്കുക.. അതാണവരുടെ നയം
നിങ്ങൾ BJP യെ ജയിപ്പിച്ചാൽ നടക്കാൻ പോകുന്നത് ഇതാണ്..
കേരളത്തിലെ നിയമസഭ മന്ദിരം ഇവർ ഇങ്ങനെ ആക്കും.. തിരുവനന്തപുരത്ത് ഇന്ന് സംഘികൾ ജയിച്ചിരുന്നെങ്കിൽ ഇത് അവിടെയും ആവർത്തിച്ചേനെ 
കഴിഞ്ഞാഴ്ച്ച BJP ക്ക് വോട്ട് ചെയ്ത് ഓരോരുത്തർക്കും ഉള്ള മുന്നറിയിപ്പാണ്..
ഇന്ത്യയുടെ മതേതരത്വത്തിന് ബാധിച്ച കാൻസർ ആണ് BJP..


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top