18 November Monday
നിരോധനത്തെ വിമര്‍ശിച്ച് താരങ്ങളും

കശാപ്പ് നിരോധനം: സോഷ്യല്‍ മീഡിയയില്‍ വൈറലായി ഗോദ ടീമിന്റെ ബീഫിന് ആദരാഞ്ജലി

വെബ് ഡെസ്‌ക്‌Updated: Saturday May 27, 2017

കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നത് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചതോടെ വിസ്മൃതിയിലാകുന്ന മലയാളികളുടെ പ്രിയ ഭക്ഷണം ബീഫിന് ആദരാഞ്ജലി അര്‍പ്പിച്ച ഗോദ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പോസ്റ്റ് ചെയ്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഗോദ സിനിമയിലെ രംഗമാണ് വീഡിയോയില്‍ ഉള്ളളത്.

മലയാളികള്‍ക്ക് ബീഫും ,പൊറോട്ടയും വികാരമാണെന്ന പറയുന്ന വീഡിയോയില്‍ അവസാനം ബീഫിന് ആദരാഞ്ജലി അര്‍പ്പിക്കുന്നുണ്ട്. ടോവിനോ തോമസ് നായകനാകുന്ന ചിത്രം തീയറ്ററുകളില്‍ നിറഞ്ഞ പ്രദര്‍ശനം തുടരുകയാണ്. ബേസില്‍ ജോസഫാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഗോദ സിനിമയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

വീഡിയോ ഷെയര്‍ ചെയ്ത് ടോവിനോ തോമസും,  അജു വര്‍ഗീസും, മാലാ പാര്‍വതിയും ബീഫ് നിരോധനത്തിനെതിരെ പ്രതികരിച്ചിട്ടുണ്ട്. താന്‍ ബീഫ് ഇഷ്ടപെടുന്നു എന്ന കുറിപ്പോടെ ബീഫ് ബിരിയാണി കഴിക്കുന്ന ചിത്രവും അജു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. വടക്കേ ഇന്ത്യ അല്ല കേരളം, ഞങ്ങളുടെ ഭക്ഷണം ഞങ്ങള്‍  തീരുമാനിക്കുമെന്ന് മാലാ പാര്‍വതിയും ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top