09 September Monday

ന്യൂനപക്ഷ മതമൗലികവാദികളോട് സന്ധിചെയ്യുന്ന യുഡിഎഫ് നേതാക്കള്‍ അണികളാല്‍ വിചാരണ ചെയ്യപ്പെടും: മുഹമ്മദ് റിയാസ്

വെബ് ഡെസ്‌ക്‌Updated: Wednesday Feb 12, 2020

കൊച്ചി > ന്യൂനപക്ഷ മതമൗലികവാദികളോടും തീവ്രവാദികളോടും അധികാരകൊതിയാല്‍ സന്ധി ചെയ്യുന്ന യുഡിഎഫ് നേതാക്കള്‍ അവരുടെ അണികളാല്‍ വിചാരണ ചെയ്യപ്പെടുകത്തന്നെ ചെയ്യുമെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ്. മുസ്ലിം സമൂഹത്തെ തെറ്റിദ്ധരിപ്പിച്ച് അതിലൂടെ ഒറ്റപ്പെടുത്തി വേട്ടക്കാര്‍ക്ക് ഇരകളാക്കി പാകപ്പെടുത്തി കൊടുക്കുകയാണ് ജമാഅത്തെ ഇസ്ലാമിയും എസ്‌ഡിപിഐയും എന്ന് എസ്‌വൈഎസ് സ്റ്റേറ്റ് വര്‍ക്കിങ് സെക്രട്ടറി സമസ്‌തയുടെ മുഖപത്രമായ 'സുപ്രഭാതം' പത്രത്തില്‍ തുറന്നടിച്ചത് വായിച്ചു. മുസ്ലിം സംഘടനകളും മുസ്ലിം മതവിശ്വാസികളില്‍ മഹാഭൂരിപക്ഷവും മതമൗലികവാദികളെയും തീവ്രവാദികളെയും ഇടതുപക്ഷത്തെപ്പോലെ ശക്തമായി എതിര്‍ക്കുന്നത് സ്വാഗതാര്‍ഹമാണെന്നും റിയാസ് പറഞ്ഞു.

പൗരത്വ നിയമ ഭേദഗതി ക്കെതിരായ സമരത്തെ മലിനമാക്കുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന എസ്‌ഡിപിഐ, ജമാഅത്തെ ഇസ്ലാമി എന്നിവരുടെ പേരെടുത്തു പറഞ്ഞ് വിമര്‍ശിക്കുവാന്‍ യുഡിഎഫ് നേതാക്കള്‍ ഇതുവരെ തയ്യാറായിട്ടില്ല. ഇവര്‍ക്കെതിരെ യുഡിഎഫിലെ മതനിരപേക്ഷ മനസ്സുകള്‍ പരസ്യമായി പ്രതികരിക്കുന്ന കാലം അതിവിദൂരമല്ലെന്നും റിയാസ് പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top