24 March Friday

'ദുരിതാശ്വാസ നിധിയെ കുറിച്ച്‌ എന്തിനാണ് മനുഷ്യരെ ഇങ്ങനെ നുണ പറഞ്ഞ് പരത്തുന്നത്; നവകേരളം പടുത്തുയര്‍ത്തുക തന്നെ ചെയ്യും'

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2019

ഈ സര്‍കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ദുരിതാശ്വസ നിധിയില്‍ നിന്ന് 3,71,011 പേര്‍ക്കാണ്‌ ധനസഹായം അനുവദിച്ചിട്ടുള്ളത്.തുക ഇനത്തില്‍ പറഞ്ഞാല്‍ 1731,56,16,318/ രൂപയാണ് വിതരണം ചെയ്തത് .( ജൂണ്‍ 13 വരെയുള്ള ഒഫിഷ്യല്‍ ഡാറ്റ).

എന്തിനാണ് മനുഷ്യരെ ഇങ്ങനെ നൂണ പറഞ്ഞ് പരത്തുന്നത് .നൂണകളെ അതിജീവിച്ച് നവകേരളം നമ്മള്‍ പടുത്തുയര്‍ത്തുക തന്നെ ചെയ്യും;
പിങ്കോ ഹ്യൂമന്‍ എഴുതുന്നു


 ഫേസ്‌ബുക്ക് പോസ്റ്റ്


 എനിക്ക് ഔചിത്യം എന്നത് ഇല്ല എന്ന് കരുതുന്നവരുണ്ടാവാം, ഈ പോസ്റ്റ് വായിക്കുന്ന ഘട്ടത്തില്‍, പക്ഷേ മറ്റ് ഒരു മാര്‍ഗവും ഇല്ലാ ഇത് പറയാതെ..!

എന്തിനാണ് മനുഷ്യരെ ഇങ്ങനെ നൂണ പറഞ്ഞ് പരത്തുന്നത് ??ഒരു വലിയ പ്രളയം കഴിഞ്ഞ് നമ്മള്‍ മെല്ലെ കര കയറുന്ന ഘട്ടത്തിലാണ് ഈ മഹാപേമാരി ഒരു വര്‍ഷത്തിനിപ്പുറം വീണ്ടും കേരളത്തെ വിഴുങ്ങുന്നത്..! ആദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ പറ്റി പറഞ്ഞ് തുടങ്ങുന്നതിന് മുന്നേ എന്താണ് കഴിഞ്ഞ പ്രളയത്തിന്റെ ബാക്കി എന്നറിയേണ്ടേ ?? പറയാം.

നൂറ്റാണ്ട് കാലത്തിനിടയിലേ വലിയ ഒരു പ്രളയത്തെ സധൈര്യം നേരിട്ടവരാണ് നാം മലയാളികള്‍ ! Central Water Commission (CWC) ന്റെ കണക്ക് പ്രകാരം ഒരു പ്രളയത്തില്‍ കേരളത്തില്‍ ഏറ്റവുമധികം മരണങ്ങള്‍ സംഭവിച്ച ഒന്ന് കൂടിയാണ് കഴിഞ്ഞ തവണ നാം ദര്‍ശിച്ച മഹാപ്രളയ ദുരന്തം എന്നത് കുടെ കൂടി ചേര്‍ക്കുന്നു,  സംസ്ഥാന ഗവണ്‍മെന്റ് ഒഫിഷ്യലായി പുറത്ത് വിട്ട കണക്ക് പ്രകാരം 370 ലേറെ മനുഷ്യജിവനുകള്‍ നഷ്ടമായ, 20,000 കോടിയിലേറെ നഷ്ടം സംസ്ഥാനത്താക്കെ പ്രഥമികമായി കണക്കാക്കപ്പെട്ട, 1 മില്യണ്‍ ഓളം ജനങ്ങളെ പ്രത്യക്ഷത്തില്‍ ബാധിച്ച, 42000 ഹെക്ടര്‍ കൃഷിഭൂമികള്‍ മാത്രം തകര്‍ത്തെറിഞ്ഞ,537 ഓളം മണ്ണിടിച്ചിലുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മഹാ ദുരന്തത്തിന്റെ ബാക്കിയാണ് ഇന്ന് നാം കേരളത്തില്‍ ദര്‍ശിക്കുന്നത് !:
  bit.ly/2BDzoRq

കേരളത്തേ സംബന്ധിച്ച് പറഞ്ഞാല്‍ Kerala CMRDF website ലേ ഡാറ്റ പ്രകാരം 300 ലേറെ പേര്‍ മരിച്ച ദുരന്തം റിപ്പോര്‍ട്ട് ചെയ്തത് കഴിഞ്ഞ പ്രളയത്തിലാണ് .CWC റിപ്പോര്‍ട്ടുമായി താരതമ്യം ചെയ്താല്‍ കേരള ചരിത്രത്തിലേ ഏറ്റവും കൂടിയ മരണ സംഖ്യയും, കാഷ്വാലിറ്റികളും സംഭവിച്ച പ്രളയമാണ് ഇത്തവണ സംഭവിച്ചത് ! 1953 ന് ശേഷമിങ്ങോട്ട് 100 ലേറെ മരണങ്ങള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രളയങ്ങള്‍ 14 തവണയാണ് സംഭവിച്ചിട്ടുള്ളത് .
( CWC ആണ് ഡാറ്റ അവലംബം )

ഇതിന് മുന്‍പുണ്ടായ പ്രളയത്തില്‍ ഏറ്റവുമധികം മരണങ്ങള്‍ ഒരു വര്‍ഷം കേരളത്തില്‍ സംഭവിച്ചിട്ടുള്ളത് 265 പേരോളം മരണപ്പെട്ട 1992 ലെ പ്രളയങ്ങളിലാണ്,

ഇനി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയേ സംബന്ധിച്ചാണ്..!തിര്‍ച്ചയായും സംശയം ഉണ്ടാവുന്നതൊരു തെറ്റൊന്നുമല്ലാ ,അത് ഉണ്ടായാല്‍ അതിനാവശ്യമായ ഒരു അന്വേഷണം നടത്തി അത് ദൂരികരിക്കുന്നിടത്ത് സംശയം തല്‍ക്കാലികമായി തിര്‍ന്നു എന്ന് കരുതാം. പക്ഷേ സംശയം ഉണ്ടാവുകയും അതിന്‍മേല്‍ നട്ടാല്‍ കുരുക്കുന്ന നൂണ പ്രചരിപ്പിക്കയും ,ആളുകളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നത് ഗൗരവമേറിയ കുറ്റമാണ്..!

അതുകൊണ്ട് ഇന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സംബന്ധിച്ചാണ്, CMDRF ഫണ്ടിനെ കുറിച്ച് തന്നെ...'.?

1 ) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ച സംഭാവനകള്‍ എത്രയെന്ന് തരം തിരിച്ച് പറയാന്‍ സാധിക്കുമോ ???

ഉ. പിന്നെന്താ, ദേ ഈ കുറിപ്പെഴുത്തുന്ന ഈ സമയം വരെയുള്ളത് ഇനം തിരിച്ച് പറയാം,,!

A ) നമ്മള്‍ പൊതുജനങ്ങളില്‍ നിന്നും ,സ്ഥാപനങ്ങളില്‍ നിന്നും ദുരിതാശ്വാസ നിധിയിലേക്ക് പണമായും ,ചെക് ആയും ലഭിച്ച തുക

  3778.13 കോടി രൂപ ( 10.08.2019 കണക്കില്‍ )

B) ഇലക്ട്രോണിക് പേയ്‌മെന്റുകള്‍ വഴി

10.08.2019 വരെ ലഭ്യമായ തുക 215.42 കോടി രൂപ

C) UPI /QR / VPA വഴി 09.08.2019 വരെ ലഭിച്ച തുക

  52.2 കോടി രൂപ

D ) ബിവറേജ് കോര്‍പ്പറേഷനില്‍ നിന്നും അധിക ടാക്‌സ് ഇനത്തില്‍ ലഭ്യമായ തുക

  308.68 കോടി

മൊത്തം തുക എന്നത്

  4354.43 കോടി രൂപ

2 ) ഇത് വരെ വിനിയോഗിച്ചതിന്റെ കണക്ക് തരാന്‍ സാധിക്കുമോ ??

ഉ : അതിനെന്താ ,സുതാര്യമാണ് ഈ വിവരങ്ങള്‍ എല്ലാം തന്നെ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പ്രളയവുമായി ബന്ധപ്പെട്ട് 14.7.2019 വരെ 2008.76 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ആശ്വാസധനസഹായമായും ,വീട് / സ്ഥലം നാശനഷ്ടം സംഭവിച്ചവര്‍ക്കുള്ള ധന സഹായം ,ചികിത്സ ധനസഹായം ,കെയര്‍ ഹോം പദ്ധതി എന്നിങ്ങനെ നിരവധി അവസ്ഥകള്‍ക്കായിട്ടാണ് ഈ തുക ചിലവൊഴിച്ചത്.

4 ) കേരളം പുനര്‍നിര്‍മ്മിക്കുവാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധി മാത്രമേ ഉള്ളോ ??

ഇതാര് പറഞ്ഞു ഇങ്ങനെ ,PNDA റിപ്പോര്‍ട്ട് പ്രകാരം 31,000 കോടി പ്രളയാനന്തര കേരള പുനര്‍നിര്‍മ്മാണത്തിനായി.ഇത് കണ്ടെത്താന്‍ വിവിധ സ്രോതസ്സുകളില്‍ നിന്നും തുക സമാഹരിക്കനാണ് തിരുമാനം.

a ) സംസ്ഥാന ബജറ്റ് ,ലോക ബാങ്ക്, എഡിബി മുതലായ ബഹുവിധ എജന്‍സികള്‍ ,JICA KFW തുടങ്ങിയവ

b ) കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കു കീഴില്‍ കൂടുതല്‍ വകയിരുത്തല്‍ ഒപ്പം ഇവയുടെ കീഴില്‍ ഫ്‌ലക്‌സി ഫണ്ടിംഗും ,.

c ) NIDA വഴി നബാര്‍ഡ് ഫണ്ടിംഗ്, ഹഡ്‌കോയും മറ്റ് വായ്പകളും ,ക്രൗഡ്‌ ഫണ്ടിംഗ് ,ഒപ്പം ദുരിതാശ്വസ നിധി വഴി സമാഹരണവും..

കഴിഞ്ഞില്ലാ , കേരള പുനര്‍നിര്‍മാണ പദ്ധതികള്‍ക്കായി ലോക ബാങ്കില്‍ നിന്ന് 5137.34 കോടി രൂപയുടെ വികസന നയവായ്പ (DPL ), ജര്‍മ്മന്‍ ബാങ്കായയ KFW ല്‍ നിന്ന് 1458 കോടി രൂപയുടെ വായ്പ എന്നിവ സംബന്ധിച്ചു ധാരണപത്രം ഒപ്പിടാന്‍ സര്‍ക്കാര്‍ അനുമതിയുമായി,.!

ഈ സര്‍കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ദുരിതാശ്വസ നിധിയില്‍ നിന്ന് 3,71,011 പേര്‍ക്ക് ധനസഹായം അനുവദിച്ചിട്ടുള്ളത്.

തുക ഇനത്തില്‍ പറഞ്ഞാല്‍ 1731,56,16,318/- രൂപയാണ് വിതരണം ചെയ്തത് .( ജൂണ്‍ 13 വരെയുള്ള ഒഫിഷ്യല്‍ ഡാറ്റ).

ഈ നൂണകളെ അതിജീവിച്ച് നവകേരളം നമ്മള്‍ പടുത്തുയര്‍ത്തുക തന്നെ ചെയ്യും,.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top