01 June Thursday

യു.കെയും ഫിൻലാൻഡും കൊറിയയും ചൈനയും ഇനി കേരളത്തെ കണ്ടു പഠിക്കുമോ?

പ്രവീൺ പരമേശ്വർUpdated: Sunday May 29, 2022

2030 ആകുമ്പോൾ കേരളത്തിൽ എല്ലാവർക്കും തൊഴിൽ? എനിക്ക് ജോലി വേണ്ട എന്ന് സ്വയം തീരുമാനിക്കാത്ത ഓരോ വ്യക്തിയും ഒന്നല്ലെങ്കിൽ മറ്റൊരു തൊഴിലിൽ എത്തും? അതിലൂടെ കേരളത്തിന്റെ സാമ്പത്തിക വികസനവും, കുടുംബങ്ങളുടെ അഭിവൃദ്ധിയും സാധ്യമാകും?. വലിയൊരു വിഭാഗം ജനങ്ങൾ തൊഴിൽ ഇല്ലാതെ വലയുന്ന നാട്ടിൽ ഇതൊക്കെ ഒരു നൂറു വർഷംകൊണ്ടുപോലും സാധ്യമാകുമെന്ന് വിശ്വസിക്കുവാൻപ്രയാസമാണ്. പക്ഷെ അത് നടന്നേക്കും എന്നാണ് 'കേരളാ നോളഡ്‌ജ് ഇക്കോണമി മിഷൻ' (KKEM) ന്റെ ഇപ്പോഴത്തെ പ്രവർത്തനം ചൂണ്ടിക്കാണിക്കുന്നത്‌. കെ -ഡിസ്‌ക്‌ (K - DISC) ന്റെ നേതൃത്വത്തിൽ സർക്കാരിന് കീഴിലെ ഒരുവിധം എല്ലാ വകുപ്പുകളുടെയും ഏകോപനത്തിൽ കൃത്യമായ വിഷനോടെ വല്ലാത്ത വേഗത്തിലാണ് ഈ പ്രോജക്‌ട് മുന്നോട്ടു പോകുന്നത്.

ദിനാദിനം ലഭിക്കുന്ന ഫീഡ്‌ബാക്കും ഡാറ്റയും കീറിമുറിച്ചു നടത്തുന്ന വിശകലനത്തിലൂടെ ഓരോ ദിവസവും ഈ പദ്ധതി വളരുകയാണ്. കഴിഞ്ഞ ആഴ്‌ചയിൽ Lifology യുമായി ബന്ധപ്പെട്ട ചില മീറ്റിങ്ങുകൾക്കു ഇന്ത്യയിലെ മറ്റു രണ്ടു സംസ്ഥാനത്തെ ഉദ്യോഗസ്ഥരുമായി സംസാരിച്ചപ്പോൾ അവരും ഈ മിഷനെ വളരെ പ്രതീക്ഷയോടെയും ആകാംഷയോടെയുമാണ്‌ നോക്കുന്നതെന്നു മനസ്സിലാക്കുവാൻ കഴിഞ്ഞു. എന്നാൽ നമ്മുടെ നാട്ടിലെ ഓരോ തൊഴിലന്വേഷകർക്കും ഈ മിഷന്റെ പ്രോസസ്സ്, രീതികളെക്കുറിച്ചു കൂടുതൽ വ്യക്തത ആവശ്യമാണ്. ഓരോ വ്യക്തിക്കും ഉചിതമായ തൊഴിൽ ലഭ്യമാക്കുവാൻ ഏറ്റവും സിസ്റ്റമാറ്റിക് ആയ ഒരു പ്രോസസ്സ് ആണ് KKEM ആവിഷ്‌കരിച്ചിരിക്കുന്നത്.

സ്റ്റെപ് 1: കുടുംബശ്രീയുടെ നേതൃത്വത്തിൽ കേരളത്തിലെ ഓരോ വീടും സന്ദർശിച് തൊഴിൽ അന്വേഷകരുടെ പട്ടിക തയ്യാറാക്കുന്നു. ഏതാണ്ട് നാൽപ്പത്തിയഞ്ച് ലക്ഷം പേര് ഈ പ്രോസസ്സിന്റെ ഭാഗമായി തൊഴിലിനുള്ള താൽപര്യം അറിയിച്ചിട്ടുണ്ട്. എല്ലാവരും ഇപ്പൊൾ തൊഴിൽ ഇല്ലാത്തവർ അല്ല, തൊഴിൽ മാറാൻ നോക്കുന്നവരും പ്രോസസ്സിന്റെ ഭാഗമാണ്.

സ്റ്റെപ് 2: ഡിജിറ്റൽ യൂണിവേഴ്‌സിറ്റി വികസിപ്പിച്ചിരിക്കുന്ന ഡിജിറ്റൽ വർക്‌ഫോഴ്‌സ്‌ മാനേജ്‌മന്റ് സിസ്റ്റം (DWMS) എന്ന AI powered പ്ലാറ്റുഫോമിൽ ഇവർക്ക് പ്രൊഫൈൽ അപ്‌ലോഡ് ചെയ്യാം. പ്രൊഫൈലിന് ചേരുന്ന ജോലികൾ Skills and Qualification ന്റെ അടിസ്ഥാനത്തിൽ ഓരോ വ്യക്തിയിലേക്കും മാപ്പ്‌ ചെയ്യപ്പെടും. ICT ACADEMY ആണ് കേരളത്തിനകത്തും, ഇന്ത്യ ഒട്ടുക്കും, വിദേശത്തും ഉള്ള തൊഴിൽ ദാതാക്കളോടു ബന്ധപ്പെട്ടുകൊണ്ടു ലക്ഷക്കണക്കിന് തൊഴിൽ അവസരങ്ങൾ ഈ പ്ലാറ്റ്‌ഫോമിൽ എത്തിക്കുന്നത്. എന്റെ അറിവിൽ Confederation of Indian Industries മാത്രമായി ഏഴു ലക്ഷം തൊഴിൽ അവസരങ്ങൾ DWMS ലൂടെ announce ചെയ്യുന്നുണ്ട്.

സ്റ്റെപ് 3: എത്തിച്ചേരേണ്ട തൊഴിൽ മേഖലയെക്കുറിച്ചു വ്യക്തത ഉണ്ടെങ്കിൽ തങ്ങളിലേക്ക് മാപ് ചെയ്‌തിരിക്കുന്ന ഒഴിവുകളിലേക്ക്‌ ഓരോ ഉദ്യോഗാർത്ഥിക്കും നേരിട്ട് ഇന്റെരെസ്റ്റ് അറിയിക്കാം. തുടർന്ന് സെലക്ഷൻ പ്രോസസ്സിന്റെ ഭാഗമാകാം.

സ്റ്റെപ് 4: തനിക്കു ഉചിതമായ തൊഴിൽ മേഖലയെക്കുറിച്ചു കൂടുതൽ വ്യക്തത വേണമെങ്കിൽ DWMS ൽത്തന്നെ ആപ്റ്റിട്യൂട് ടെസ്റ്റ് എടുക്കാം, തുടർന്ന് ഒരു ക്വാളിഫൈഡ് കരിയർ കോച്ചുമായി ഒരുമണിക്കൂർ കൺസൾട്ടേഷൻ നടത്താം.

സ്റ്റെപ് 5: ഈ interaction ഉദ്യോഗാർഥിക്കു ഏറ്റവും ഉചിതമായ കരിയർ മേഖല തിരഞ്ഞെടുക്കുവാൻ സഹായിക്കും. മാത്രമല്ല, നേരിട്ട് ഇപ്പോൾത്തന്നെ ഒരു ജോലിക്കുള്ള സെലെക്ഷൻ പ്രോസസ്സിനു പോകണമോ, ഒരു ഷോർട് സ്‌കില്ലിങ് കോഴ്സ് കഴിഞ്ഞു പോകണമോ അതോ ഒരു പുതിയ ക്വാളിഫിക്കേഷൻ നേടിയിട്ട് പോകുന്നതാണോ നല്ലതു എന്ന തീരുമാനം എടുക്കുവാനും ഈ സെഷൻ സഹായിക്കും.

സ്റ്റെപ് 6: ഈ സെഷന് ശേഷം നേരിട്ട് selection process ലേക്ക് പോകുവാൻ തീരുമാനിക്കുന്നവർക്കു തൊഴിൽ അവസരങ്ങൾ മാപ് ചെയ്‌തു തുടങ്ങും. ഷോർട് സ്കിൽ പ്രോഗ്രാമുകൾ fix ചെയ്യുന്നവർക്ക് അതും long term courses വേണ്ടവർക്ക് അതും മാപ് ചെയ്യും. ASAP, KASE, കുടുംബശ്രീ, ഐസിടി അക്കാദമി, വിവിധ ITI കൾ, സ്വകാര്യ സ്ഥാപനങ്ങൾ തുടങ്ങിയവയാണ് കോഴ്സുകൾ നടത്തുന്നത്.

സ്റ്റെപ് 7: പഠിക്കുവാൻ പോകുന്നവർക്ക് affordable ആയ എഡ്യൂക്കേഷൻ ലോൺ, scholarships തുടങ്ങിയവയും ആവശ്യപ്പെടാം.

ഇതിനൊക്കെ ഉപരിയായി, തൊഴിൽ ദാതാവിനു മുന്നിൽ തന്നെ present ചെയ്യുന്നതിന് മുൻപ് ഇംഗ്ലീഷ്, കമ്മ്യൂണിക്കേഷൻ, പ്രെസെന്റേഷൻ, കോൺഫിഡൻസ് തുടങ്ങിയവ വികസിപ്പിക്കേണ്ടവർക്കു അതിനായുള്ള കോഴ്‌സുകൾ സിസ്റ്റത്തിൽ ലഭ്യമാക്കുന്നുണ്ട്. മാത്രമല്ല, വിദേശത്തു നിന്നും മടങ്ങിവന്നവർ, കരിയർ ബ്രേക്ക് ലൂടെ കടന്നുപോയ സ്ത്രീകൾ, ഭിന്നശേഷി ശേഷി ഉള്ളവർ തുടങ്ങിയവർക്ക് സ്‌പെഷ്യൽ അറ്റെൻഷൻ ഈ പദ്ധതിയുടെ ഭാഗമായി നൽകുന്നുണ്ട്. ഈ പ്രോസസ്സിലൂടെ ഓരോ ഉദ്യോഗാർഥിയെയും കൈപിടിച്ചു നടത്തുവാൻ ഒരു വാർഡിൽ ഒരു കമ്മ്യൂണിറ്റി അംബാസിഡർ, വലിയൊരു വിഭാഗം graduate interns തുടങ്ങിയവരുടെ സപ്പോർട്ടും ഉണ്ട്. ഒരു സർക്കാർ പ്രൊജക്റ്റിനും ഇതിനപ്പുറം comprehensive ആകുവാൻ സാധിക്കുമെന്ന് തോനുന്നില്ല.

ഈ പ്രോസസ്സിനൊപ്പം തൊഴിൽ സ്ട്രിഷ്ടിക്കുന്നതും കൃത്യമായ പ്ലാൻ ഉണ്ട്. വിദ്യാർത്ഥികൾക്കായി യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാം, ഒരു ലോക്കൽ ബോഡിയിൽ ഒരു ആശയം പദ്ധതി, MSME ഇന്നൊവേഷൻ ക്ലസ്‌റ്റർസ്, തദ്ദേശമായ ഇന്നൊവേഷൻ പ്രോഗ്രാമുകൾ ഇങ്ങനെ വിവിധ പരിപാടികളിലൂടെ ലക്ഷത്തിലധികം പുതിയ സംരംഭങ്ങൾ ഈ കാലയളവിൽ വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനവും Knowledge Economy Mission നുമായി ചേർന്ന് നിൽക്കുന്നു. ഈ സംരംഭങ്ങൾ സൃഷ്ടിക്കുന്ന തൊഴിൽ അവസരങ്ങൾ തന്നെ ഒരു വലിയ നമ്പർ ഉണ്ടാകും. If everything go well, 2026 നു മുൻപ് 20 ലക്ഷം പേർക്കും 2030 നു മുൻപ് എല്ലാവര്ക്കും തൊഴിൽ എന്ന വിഷൻ സാധ്യമായേക്കും. മാത്രമല്ല, പുതിയ തലമുറയ്ക്ക് വ്യക്തമായ ദിശാബോധവും, സ്കില്ലിങ്ങും, എംപ്ലോയബിലിറ്റിയും ലഭ്യമാക്കുന്നതിൽ ഫിൻലാൻഡും UKയും കൊറിയയും ചൈനയും കേരളത്തെ കണ്ടുപഠിക്കും, ഹാർവാർഡും സ്റ്റാൻഫോർഡും കേസ് സ്റ്റഡീസ് എഴുതും, കേരള മോഡൽ മറ്റു സംസ്ഥാനങ്ങൾക്ക് replicable മോഡൽ ആകും. Looking forward to that day.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top