'ഈ വലയം' ചിത്രീകരണം പൂർത്തിയായി; മെയ് 30തിന് തീയറ്ററുകളിലെത്തും

കൊച്ചി: രഞ്ജി പണിക്കര്‍, നന്ദു, മുത്തുമണി, ശാലു റഹിം, ആഷ്‌ലി ഉഷ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രേവതി എസ് വര്‍മ്മ കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഈ വലയം' ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയിൽ പൂർത്തിയായി. മെയ് 30തിന് ചിത്രം തീയറ്ററുകളിലെത്തും
ജിഡിഎസ്എന്‍ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോയ് വിലങ്ങന്‍പാറ നിര്‍മ്മിക്കുന്ന ചിത്രത്തിൽ സാന്ദ്ര നായര്‍, അക്ഷയ് പ്രശാന്ത്, മാധവ് ഇളയിടം,ഗീത മാത്തന്‍, സിദ, ജയന്തി, ജോപി, അനീസ് അബ്രഹാം, കിഷോര്‍ പീതാംബരന്‍, കുമാര്‍, വിനോദ് തോമസ് മാധവ് തുടങ്ങിയവരും അഭിനയിക്കുന്നു.
നവാഗതനായ ശ്രീജിത്ത് മോഹന്‍ദാസാണ് തിരക്കഥ. അരവിന്ദ് കെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. റഫീക്ക് അഹമ്മദ് എഴുതിയ വരികള്‍ക്ക് ജെറി അമല്‍ദേവ് ഈണം പകരുന്നു. മധു ബാലകൃഷ്ണന്‍, ലതിക, സംഗീത, ദുര്‍ഗ്ഗ വിശ്വനാഥ്, വിനോദ് ഉദയനാപുരം എന്നിവരാണ് ഗായകര്‍.
എഡിറ്റർ- ശശികുമാര്‍, പ്രൊഡക്ഷൻ കണ്‍ട്രോളര്‍- ജോസ് വാരാപ്പുഴ, അസോസിയേറ്റ് ഡയറകടര്‍- ജയരാജ് അമ്പാടി, പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍-ഷിഹാബ് അലി, വസ്ത്രാലങ്കാരം- ഷിബു, ചമയം- ലിബിന്‍, കലാസംവിധാനം- വിനോദ് ജോര്‍ജ്ജ്, പരസ്യകല- അട്രോകാർപെസ് നന്ദിയാട്ട് ഫിലിംസ്. മെയ് 30തിന് തീയറ്ററുകളിൽ റിലീസ് ചെയ്യും









0 comments