ഒടിടിയിലും തരംഗമാകാൻ കന്നഡ ചിത്രം 'സു ഫ്രം സോ' എത്തി

തിരുവനന്തപുരം: തിയറ്ററിലെ വമ്പൻ വിജയത്തിന് ശേഷം ഒടിടിയിലും തരംഗമാകാൻ കന്നഡ ചിത്രം 'സു ഫ്രം സോ' എത്തി. ജെ പി തുമിനാട് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ജിയോഹോട്ട്സ്റ്റാർ വഴിയാണ് സിനിമ സ്ട്രീമിങ് ആരംഭിച്ചു.
കന്നഡ, മലയാളം, തെലുങ്ക് ഭാഷകളിൽ സിനിമ ലഭ്യമാകും. രാജ് ബി ഷെട്ടി, ഷാനിൽ ഗൗതം, ദീപക് രാജ് പണാജെ, പ്രകാശ് തുമിനാട്, മൈം രാമദാസ്, സന്ധ്യ അരേകേരേ എന്നിവർ പ്രധാന വേഷങ്ങളിലുണ്ട്. രാജ് ബി ഷെട്ടിക്കൊപ്പം ശശിധർ ഷെട്ടി ബറോഡ, രവി റായ് കൈലാസ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
കെ ജി എഫ്, കാന്താര എന്നിവയ്ക്ക് ശേഷം കേരളത്തിൽ വൻ സ്വീകാര്യത ലഭിച്ച സിനിമയാണ് സു ഫ്രം സോ. ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് ആണ് കേരളത്തിൽ വിതരണംചെയ്തത്. എഡിറ്റിങ്:നിതിൻ ഷെട്ടി, മേക്കപ്പ്: റോണക്സ് സേവ്യർ, പശ്ചാത്തല സംഗീതം:സന്ദീപ് തുളസിദാസ്, പ്രൊഡക്ഷൻ ഡിസൈൻ: സുഷമ നായക്, സംഘട്ടനം: അർജുൻ രാജ്.









0 comments