സുമതി വളവ് ഒടിടിയിലേക്ക്: പുതിയ ഒടിടി ചിത്രങ്ങളറിയാം

കൊച്ചി: അർജുൻ അശോകൻ നായകനായെത്തിയ ‘സുമതി വളവ്’ ഒടിടിയിലേക്ക്. സീ ഫൈവിൽ സെപ്റ്റംബർ 26ന് സ്ട്രീമിങ് ആരംഭിക്കും. വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത ചിത്രത്തിൽ അർജുൻ അശോകൻ, ഗോകുൽ സുരേഷ്, സൈജു കുറുപ്പ്, ബാലു വർഗീസ്, മാളവിക മനോജ്, ശിവദ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
മോഹൻലാൽ - സത്യൻ അന്തിക്കാട് ചിത്രം ഹൃദയപൂർവ്വം സെപ്തംബർ മാസത്തിന്റെ അവസാന വാരത്തിൽ ഒടിടിയിൽ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ജിയോ ഹോട്ട്സ്റ്റാറാണ് ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.
ഓണക്കാല റിലീസ് ആയ ഓടും കുതിര ചാടും കുതിരയും സെപ്തംബർ 26 മുതൽ സ്ട്രീമിങ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. നെറ്റ്ഫ്ലിക്സിലാണ് ചിത്രം എത്തുക. ഫഹദ് ഫാസിലും കല്യാണ് പ്രിയദർശനും പ്രധാന വേഷത്തിലെത്തിയ ചിത്രം ആഗസ്ത് 29നായിരുന്നു തിയേറ്ററിൽ റിലീസായത്.









0 comments