കേരള ക്രൈം ഫയൽസ് സീസൺ 2, സ്ക്വിഡ് ഗെയിം സീസൺ 3: ഒടിടി റിലീസുകൾ

ജനപ്രീതി നേടിയ മലയാളം സീരീസായ കേരള ക്രൈം ഫയൽസിന്റെ രണ്ടാം സീസൺ പുറത്തിറങ്ങുന്നു. ജിയോ ഹോട്സ്റ്റാറിൽ ജൂൺ 20 മുതലാണ് സീരീസ് സ്ട്രീം ചെയ്യുന്നത്. കേരള ക്രൈം ഫയൽസ് ദ സെർച്ച് ഫോർ സിപിഒ അമ്പിളി രാജു എന്നാണ് രണ്ടാം സീസണിന്റെ പേര്. ജിയോഹോട്ട്സ്റ്റാറിന്റെ ആദ്യ മലയാളം വെബ് സീരീസായിരുന്നു 'കേരള ക്രൈം ഫയൽസ്. കേരള ക്രൈം ഫയൽസ് ഷിജു, പാറയിൽ വീട്, നീണ്ടകര എന്ന പേരിലിറങ്ങിയ ആദ്യ ഭാഗം ഏറെ ജനപ്രീതി നേടിയിരുന്നു. അഹമ്മദ് കബീർ തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്.
ഹിറ്റ് ചിത്രം കിഷ്കിന്ധാ കാണ്ഡത്തിന് തിരക്കഥ ഒരുക്കിയ ബാഹുൽ രമേശാണ് സീസൺ 2 ന്റെ തിരക്കഥ ഒരുക്കിയത്. അജു വർഗീസ്, ലാൽ, അർജുൻ രാധാകൃഷ്ണൻ, ലാൽ, ഹരിശ്രീ അശോകൻ, നൂറിൻ ഷെരീഫ്, സുരേഷ് ബാബു, നവാസ് വള്ളിക്കുന്ന്, ജോയ് ബേബി, ഷിബ്ല ഫറ, ബിലാസ് ചന്ദ്രഹാസൻ തുടങ്ങിയവരും 2023 ജൂണിലായിരുന്നു കേരള ക്രൈം ഫയൽസിന്റെ ആദ്യ സീസൺ പുറത്തിറങ്ങിയത്. മങ്കി ബിസിനസിന്റെ ബാനറിൽ ഹസ്സൻ റഷീദ്, അഹമ്മദ് കബീർ, ജിതിൻ സ്റ്റാനിസ്ലാസ് എന്നിവർ ചേർന്നാണ് ഈ സീസൺ നിർമിച്ചിരിക്കുന്നത്.
സ്ക്വിഡ് ഗെയിം സീസൺ 3
നെറ്റ്ഫ്ലിക്‌സിൽ ഏറ്റവുമധികം ആളുകൾ കണ്ട രണ്ടാമത്തെ ഇംഗ്ലീഷ് ഇതര പരമ്പരയാണ് സ്‌ക്വിഡ് ഗെയിം. 2021ൽ പുറത്തിറങ്ങിയ സീസൺ 1 ഏറെ വിജയമായതിനെത്തുടർന്ന് 2024 ഡിസംബറിൽ സീസൺ 2 പുറത്തിറക്കിയിരുന്നു. പരമ്പരയുടെ അവസാന ഭാഗമായ സീസൺ 3 ജൂൺ 27ന് നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യും. സിയോങ് ഗി-ഹുൻ എന്ന പ്ലെയർ 456ന് എന്ത് സംഭവിക്കും എന്നതിനുള്ള ഉത്തരം ആയിരിക്കും സീസൺ 3 എന്ന് വ്യക്തമാക്കുന്ന ട്രെയിലറും മുമ്പ് പുറത്തുവന്നിരുന്നു.
ആസാദി
ശ്രീനാഥ് ഭാസി നായകനായി രവീണ രവി, ലാൽ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് ആസാദി. നവാഗതനായ ജോ ജോർജാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രം ജൂൺ 27 മുതൽ മനോരമ മാക്സിൽ സ്ട്രീം ചെയ്യും. വാണി വിശ്വനാഥ്, സൈജു കുറുപ്പ്, വിജയകുമാർ, ജിലു ജോസഫ്, രാജേഷ് ശർമ്മ, അഭിറാം, അഭിൻ ബിനോ, ആശാ മഠത്തിൽ, ഷോബി തിലകൻ, ബോബൻ സാമുവൽ, ടി ജി രവി എന്നിവരും അഭിനയിക്കുന്നു. മെയ് 23 നാണ് ചിത്രം തിയറ്ററുകളിലെത്തിയത്.
ഗ്രൗണ്ട് സീറോ
ഇമ്രാൻ ഹാഷ്മി നായകനായെത്തിയ ഹിന്ദി ചിത്രമാണ് ഗ്രൗണ്ട് സീറോ. ഏപ്രിൽ 5 നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ജൂൺ 20 മുതൽ ആമസോൺ പ്രൈമിൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
പ്രിൻസ് ആൻഡ് ഫാമിലി
ദിലീപ്, ധ്യാൻ ശ്രീനിവാസൻ, ബിന്ദു പണിക്കർ, മഞ്ജു പിള്ള, സിദ്ദിഖ് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് പ്രിൻസ് ആൻഡ് ഫാമിലി. ചിത്രം ജൂൺ 20 മുതൽ സീ 5 ൽ ചിത്രം സ്ട്രീം ചെയ്ത് തുടങ്ങും. മെയ് 9നാണ് ചിത്രം തിയറ്ററുകളിലെത്തിയത്.









0 comments