കർത്താവ് ക്രിയ കർമ്മം ഓടിടിയിലെത്തി

കൊച്ചി: അഭിലാഷ് എസ് തിരക്കഥ എഴുതി സംവിധാനം ചെയ്ത കർത്താവ് ക്രിയ കർമ്മം ചിത്രം ഓടിടിയിലെത്തി. ഓടിടി പ്ലാറ്റ് ഫോം എബിസി ടാക്കീസിലാണ് (ABC TALKIES) ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിലെ അഭിനയത്തിന് പി ആർ ഹരിലാലിന് 2025 ഫിലിം ക്രിട്ടിക്സ് സ്പെഷ്യൽ ജൂറി പുരസ്കാരം ലഭിച്ചിരുന്നു.
സതീഷ്ഭാസ്ക്കർ, സൂര്യലാൽ, ബിച്ചു അനീഷ്, അരുൺ ജ്യോതി മത്യാസ്, വിനീത്, ഗോപു കൃഷ്ണ, അഖിൽ, ഷമീർ ഷാനു, പ്രണവ്, ഡോക്ടർ റജി ദിവാകർ, ഡോക്ടർ വിഷ്ണു കർത്താ, ബിജു ക്ലിക്ക്, അരവിന്ദ്,ഷേർലി സജി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വില്ലേജ് ടാക്കീസിൻറെ ബാനറിൽ ശങ്കർ എം കെ നിർമിക്കുന്ന ഈ ചിത്രത്തിൻറെ ഛായാഗ്രഹണം അഭിരാം അർ നാരായൺ ആണ് നിർവഹിച്ചത്. മോബിൻ മോഹൻ, ശ്യാം സരസ്വതി, സലിം സത്താർ, ടോം ജിത്ത് മാർക്കോസ് എന്നിവർ ചേർന്നാണ് കഥ എഴുതിയിരിക്കുന്നത്.
എഡിറ്റിങ്: എബി ചന്ദർ, സംഗീതം: ക്രിസ്പിൻ കുര്യാക്കോസ്, സൗണ്ട് ഡിസൈനിങ്: ജയദേവൻ ഡി, ശബ്ദ മിശ്രണം: ശരത് മോഹൻ, അസോസിയേറ്റ് എഡിറ്റർ അക്ഷയ് മോൻ, അസോസിയേറ്റ് ഡയറക്ടർ അച്ചു ബാബു, പിആർ ഓ എ എസ് ദിനേശ്.









0 comments