ad
Deshabhimani

കടലുകൾ താണ്ടി ആനന്ദ് ഏകർഷിയുടെ 'ഐസിൽ ഓഫ് ദ ​ഗോൾഡൻ സ്വാൻ' ന്യൂസിലൻഡിലേക്ക്

ISLE OF THE GOLDEN SWAN ANAND EKARSHI
വെബ് ഡെസ്ക്

Published on Sep 12, 2026, 07:56 PM | 1 min read

കൊച്ചി: ആനന്ദ് ഏകർഷിയുടെ 'ഐസിൽ ഓഫ് ദ ​ഗോൾഡൻ സ്വാൻ' എന്ന ഹ്രസ്വ ചിത്രം 2026-ലെ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ന്യൂസിലൻഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ചലച്ചിത്രമേളയുടെ വേദിയിൽ ചിത്രത്തിന്റെ ആദ്യ വേൾഡ് പ്രീമിയർ നടക്കും. പ്രണയത്തെയും തിരഞ്ഞെടുപ്പുകളെയും കുറിച്ചുള്ള ഹൃദ്യമായ ഒരു ആവിഷ്കാരമാണ് ഐസിൽ ഓഫ് ദ ​ഗോൾഡൻ സ്വാൻ.


വിനോദ കൈലാസ് നിർമിച്ച ചിത്രത്തിൽ പ്രകാശ് രാജ്, കാവ്യ രാമചന്ദ്രൻ, അർജുൻ രാധാകൃഷ്ണൻ, സംജീത ഭട്ടാചാര്യ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. സരിൻ ഷിഹാബ് അതിഥി വേഷത്തിലെത്തുന്നുണ്ട്. 38 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം ഇംഗ്ലീഷ് ഭാഷയിലാണ് ഒരുക്കിയിരിക്കുന്നത്. ഒക്ലാന്റിലെ സിൽവിയ പാർക്കിൽ ഒക്ടോബർ 23ാനാണ് ചിത്രത്തിന്റെ വേൾഡ് പ്രീമിയർ നടക്കുക.



ഛായാഗ്രാഹകൻ: ഛായാഗ്രാഹകൻ അനന്ദ് സി ചന്ദ്രൻ, എഡിറ്റർ: മഹേഷ് ഭുവനേന്ദ്, സംഗീതം: ബേസിൽ സി ജെ, സൗണ്ട് ഡിസൈനർ: രംഗനാഥ് രവി, പ്രൊഡക്ഷൻ ഡിസൈനർ: ഡിനോ ശങ്കർ, വസ്ത്രാലങ്കാരം: ദിവ്യ ജോർജ്


നിരൂപകശ്രദ്ധ നേടിയ ആട്ടം എന്ന മലയാള ചിത്രത്തിന് ശേഷം ആനന്ദ് ഏകർഷി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 2023ലെ ലോസ് ഏഞ്ചൽസിലെ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ ആട്ടം ഗ്രാൻഡ് ജൂറി പുരസ്കാരം നേടിയിരുന്നു. 54-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽഉദ്ഘാടന ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടതും ആട്ടമായിരുന്നു. 70-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച ഫീച്ചർ ഫിലിമിനുള്ള പുരസ്കാരവും സ്വന്തമാക്കി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home