ad
Deshabhimani

കല്ലടയാറ്റിൽ നീന്താനിറങ്ങിയ വിദ്യാർഥി ഒഴുക്കിൽപ്പെട്ട് മരിച്ചു

death
വെബ് ഡെസ്ക്

Published on Sep 12, 2026, 08:31 PM | 1 min read

പത്തനാപുരം: കല്ലടയാറ്റിൽ നീന്താനിറങ്ങിയ വിദ്യാർഥി ഒഴുക്കിൽപ്പെട്ട് മരിച്ചു. പത്തനാപുരം നടുക്കുന്നുപള്ളി കിഴക്കേതിൽ മുഹമ്മദ് സഹിലാ (17)ണ് മരിച്ചത്‌. മൗണ്ട് താബോർ സ്‌കൂളിലെ പ്ലസ്ടു വിദ്യാർഥിയാണ്. ശനി പകൽ 12ന്‌ രണ്ട്‌ സുഹൃത്തുക്കൾക്കൊപ്പം കിഴക്കേഭാഗം തര്യൻ തോപ്പിനു സമീപം കല്ലടയാറ്റിലെ പൂന്തോട്ടത്തിൽ കടവിൽ കുളിക്കാനിറങ്ങിയതാണ്‌. സഹിൽ നീന്തുന്ന വീഡിയോ സുഹൃത്തുക്കൾ കരയിൽനിന്ന് എടുക്കുകയായിരുന്നു. നീന്തലിനിടെ സഹിൽ വലിയ കുഴിയിൽ അകപ്പെട്ടു.


വിവിരം അറിയിച്ചതിനെ തുടർന്ന്‌ അഗ്നിരക്ഷാസേനാ സ്‌കൂബാ ടീമും പൊലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തി. പൂന്തോട്ടത്തിൽ കടവിനുതാഴെനിന്നാണ്‌ മൃതദേഹം കണ്ടെത്തിയത്‌. മൃതദേഹം പത്തനാപുരത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. ഞായറാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക്‌ വിട്ടുനൽകും. നടുക്കുന്ന് ജുമാമസ്ജിദ് ഖബർസ്ഥാനിലാണ്‌ സംസ്‌കാരം. ബാപ്പ: ന‍ൗഫൽ. ഉമ്മ: ജാസില. സഹോദരൻ: മുഹമ്മദ് സുഹൈൽ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home