20 September Sunday

മാനവിക വിഷയങ്ങളില്‍ യുജിസി നെറ്റ് ജനുവരി 22ന്

വെബ് ഡെസ്‌ക്‌Updated: Monday Oct 17, 2016

 

മാനവിക വിഷയങ്ങളില്‍ അസി.പ്രൊഫസര്‍/ ജൂനിയര്‍ റിസര്‍ച്ച്  ഫെല്ലോഷിപ്പ് യോഗ്യതക്ക് ദേശീയ യോഗ്യതാ നിര്‍ണയ പരീക്ഷ(യുജിസി–നെറ്റ്) 2017 ജനുവരി 22ന് നടത്തും. 99 മാനവിക വിഷയങ്ങളിലാണ് നെറ്റ് നടത്തുന്നത്.  രാജ്യത്തെ 89 നെറ്റ് കോ ഓര്‍ഡിനേറ്റിങ് സ്ഥാപനങ്ങളിലാണ് മുന്‍പരീക്ഷകള്‍പോലെ പരീക്ഷ നടത്തുക.  ഓണ്‍ലൈനായി www.cbsenet.nic.in വെബ്സൈറ്റിലൂടെ ഒക്ടോബര്‍ 17മുതല്‍ അപേക്ഷിക്കാം.

ഹ്യൂമാനിറ്റീസ് (ഭാഷകള്‍ ഉള്‍പ്പടെ), സോഷ്യല്‍ സയന്‍സസ്, കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്സ് സയന്‍സ് വിഷയങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ ബിരുദാനന്തര ബിരുദം 55 ശതമാനം മാര്‍ക്കോടെ (എസ് സി/എസ് ടിക്ക് 50 ശതമാനം) പാസായവര്‍ക്ക് പരീക്ഷ എഴുതാം. അവസാന വര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. 1991 സെപ്തംബര്‍ 19 നു മുമ്പ് ബിരുദാനന്തര ബിരുദ പരീക്ഷക്കിരുന്ന പി എച്ച് ഡി യോഗ്യതയുള്ളവര്‍ക്ക് യോഗ്യതാ മാര്‍ക്കില്‍ അഞ്ചുശതമാനം ഇളവ്.

2017 ജനുവരി ഒന്നിന്   28 വയസാണ് ഉയര്‍ന്ന പ്രായപരിധി.(എസ് സി/എസ്ടി/വികലാംഗര്‍/ഒ ബി സി/വനിതകള്‍ എന്നിവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ അഞ്ചു വര്‍ഷ ഇളവുണ്ട്. ഗവേഷണം കഴിഞ്ഞവര്‍ക്ക് അഞ്ച് വര്‍ഷവും എല്‍ എല്‍ എം ബിരുദമുള്ളവര്‍ക്ക് മൂന്നു വര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ട്.  ലക്ചര്‍ഷിപ്പിന് (നെറ്റ്) ഉയര്‍ന്ന പ്രായപരിധിയില്ല.
നെറ്റ് വിഷയങ്ങളെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ക്കും  ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനും  www.cbsenet.nic.in  വെബ്സൈറ്റ് കാണുക. നവബര്‍ 16വരെ ഈ വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top