തിരുവനന്തപുരം > രാജ്യത്തെ സര്‍ക്കാര്‍ മെഡിക്കല്‍, ഡെന്റല്‍ കോളേജുകളിലെ 15 ശതമാനം എംബിബിഎസ്്, ബിഡിഎസ് അഖിലേന്ത്യാ ക്വോട്ട സീറ്റുകളിലേക്കുള്ള രജിസ്ട്രേഷന്‍ ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് അവസാനിക്കും. എംബിബിഎസിന് രാജ്യത്ത് 3708 സീറ്റാണ് അഖിലേന്ത്യാ ക്വോട്ടാ ലിസ്റ്റില്‍ ഉള്ളത്. സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ അഖിലേന്ത്യാ ക്വോട്ട ലിസ്റ്റില്‍ 194 സീറ്റാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. വളരെ കുറഞ്ഞ ഫീസ്നിരക്കില്‍ പഠിക്കാവുന്ന മെറിറ്റ് സീറ്റുകളാണിത്. രജിസ്ട്രേഷനാവശ്യമായ നീറ്റ് യുജി റാങ്ക് ലെറ്റര്‍, കട്ട് ഓഫ് റാങ്ക് എന്നിവ രയലെ ിലല.ിശര.ശി എന്ന വെബ്സൈറ്റില്‍നിന്ന് ഡൌണ്‍ലോഡ് ചെയ്യാം. ഓരോ കോളേജിലെയും അഖിലേന്ത്യാ ക്വോട്ട എംബിബിഎസ്, ബിഡിഎസ് സീറ്റുകളുടെ വിശദാംശങ്ങള്‍ മെഡിക്കല്‍ കൌണ്‍സലിങ് കമ്മിറ്റിയുടെ ംംം.ാരര.ിശര.ശി എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഇനിയും രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവര്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യണം.
രജിസ്ട്രേഷന്‍ പാസ്വേര്‍ഡ്, സെക്യൂരിറ്റി ക്വസ്റ്റ്യന്‍ ആന്‍സര്‍ തുടങ്ങിയവ രഹസ്യമായി സൂക്ഷിക്കണം. താല്‍പ്പര്യമുള്ള കോളേജും കോഴ്സും മുന്‍ഗണനാക്രമത്തില്‍ രജിസ്റ്റര്‍ ചെയ്യണം. 12ന് വൈകിട്ട് അഞ്ചുവരെ ചോയ്സ് ഫില്ലിങ്ങിന് സമയമുണ്ട്. രജിസ്റ്റര്‍ ചെയ്തവരില്‍നിന്ന് റാങ്ക് അടിസ്ഥാനത്തിലുള്ള ലിസ്റ്റ് 15ന് പ്രസിദ്ധപ്പെടുത്തും. അതോടൊപ്പം സീറ്റ് അലോട്ട്മെന്റും നടക്കും. 16 മുതല്‍ 22 വരെ സീറ്റ് അലോട്ട് ചെയ്ത മെഡിക്കല്‍, ഡെന്റല്‍ കോളേജില്‍ റിപ്പോര്‍ട്ട് ചെയ്ത് പ്രവേശനംനേടാം. ആദ്യറൌണ്ടില്‍ സീറ്റ് ലഭിക്കാത്തവര്‍ക്ക് രണ്ടാംഘട്ട അലോട്ട്മെന്റില്‍ പങ്കെടുക്കാം. എന്നാല്‍, ആദ്യറൌണ്ടില്‍ സീറ്റ് ലഭിച്ചവര്‍ക്ക് അലോട്ട്ചെയ്ത സ്ഥാപനത്തില്‍ റിപ്പോര്‍ട്ട് ചെയ്ത് രണ്ടാംഘട്ടത്തില്‍ മെച്ചപ്പെട്ട ചോയിസിനായുള്ള സമ്മതം അറിയിക്കാം. ആഗസ്ത് ഒന്ന് മുതല്‍ നാലുവരെ പുതിയ ചോയിസ് വീണ്ടും സമര്‍പ്പിച്ച് ലോക്ക് ചെയ്യാം.
രണ്ടാം അലോട്ട്മെന്റ് നടപടികള്‍ ആഗസ്ത് അഞ്ചുമുതല്‍ ഏഴുവരെ നടക്കും. രണ്ടാം അലോട്ട്മെന്റിന് അര്‍ഹരായവരുടെ ലിസ്റ്റ് ആഗസ്ത് എട്ടിന് പോര്‍ട്ടലില്‍ പ്രസിദ്ധപ്പെടുത്തും. ഒപ്പം സീറ്റ് അലോട്ട്മെന്റുമുണ്ടാകും. അലോട്ട് ചെയ്ത സ്ഥാപനത്തില്‍ ആഗസ്ത് ഒമ്പത് മുതല്‍ 16 വരെ റിപ്പോര്‍ട്ട് ചെയ്ത് പ്രവേശനം നേടാം.
അതിനുശേഷം സീറ്റ് അലോട്ട്മെന്റ് ഉണ്ടാവില്ല. രണ്ട് അലോട്ട്മെന്റുകള്‍ക്ക് ശേഷം മെഡിക്കല്‍ കൌണ്‍സലിങ് കമ്മിറ്റി ഓള്‍ ഇന്ത്യ ക്വോട്ടയില്‍ ഒഴിവുള്ള സീറ്റുകള്‍ ആഗസ്റ്റ് 16ന് ശേഷം സ്റ്റേറ്റ് ക്വോട്ടയിലേക്ക് മാറ്റിനല്‍കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..