19 August Monday

ഐ എച്ച് ആര്‍ ഡി കോളേജുകളില്‍ ബിരുദാനന്തര ബിരുദ പ്രവേശനം

വെബ് ഡെസ്‌ക്‌Updated: Friday Jul 14, 2017

കൊച്ചി > സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡവലപ്മെന്റിന്റെ (ഐ എച്ച് ആര്‍ ഡി) കീഴില്‍ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുളള പട്ടുവം (04602206050) ചീമേനി (04672257541) കൂത്തുപറമ്പ് (04902362123), പയ്യന്നൂര്‍ (04972877600), മഞ്ചേശ്വരം (04998215615) മാനന്തവാടി (04935245484) എന്നീ അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ 2017-18 അധ്യയന വര്‍ഷത്തില്‍ ബിരുദാനന്തര ബിരുദ  കോഴ്സുകളില്‍ അനുവദിച്ച 50 ശതമാനം സീറ്റുകളില്‍ പ്രവേശനത്തിനായി അര്‍ഹരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറവും പ്രോസ്പെക്ടസും ഐ എച്ച് ആര്‍ ഡി യുടെ വെബ്സൈറ്റില്‍ www.ihrd.ac.in ലഭ്യമാണ്. അപേക്ഷ പൂരിപ്പിച്ച് പ്രവേശനം ആഗ്രഹിക്കുന്ന കോളേജിലെ പ്രിന്‍സിപ്പാളിന്റെ പേരില്‍ മാറാവുന്ന 300 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് 150 രൂപ) രജിസ്ട്രേഷന്‍ ഫീസായി ബന്ധപ്പെട്ട കോളേജുകളില്‍ അപേക്ഷിക്കാം. തുക കോളേജുകളില്‍ നേരിട്ടും അടയ്ക്കാം. കൂടുതല്‍ വിവരങ്ങള്‍ അതത് കോളേജുകളില്‍ ലഭ്യമാണ്.



 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top