കൊച്ചി
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സ്കൂൾ ഓഫ് എൻജിനീയറിങ്ങി(എസ്ഒഇ)ൽ 2020 അധ്യയന വർഷത്തിൽ ബി ടെക് പ്രവേശനം നേടിയ വിദ്യാർഥികൾക്കുള്ള ഇൻഡക്ഷൻ പരിപാടിയുടെ ഉദ്ഘാടനം വൈസ് ചാൻസലർ പ്രൊഫ.ഡോ. കെ എൻ മധുസൂദനൻ നിർവഹിച്ചു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ നവംബർ 8 മുതൽ 20 വരെ ഓൺലൈനായി നടത്തിവന്ന എഐസിടിഇ നിഷ്കർഷിക്കുന്ന പരിപാടിയുടെ തുടർച്ചയാണ് ഇൻഡക്ഷൻ പ്രോഗ്രാം.
ഗണിത ശാസ്ത്രം, സോഫ്റ്റ് സ്കിൽ, കംപ്യൂട്ടർ പ്രോഗ്രാമിങ് എന്നീ വിഷയങ്ങൾ അടിസ്ഥാനമാക്കിയുള്ള പരിശീലനമാണ് ആറുദിവസം നീളുന്ന പരിപാടിയിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ചടങ്ങിൽ പ്രോ-വൈസ് ചാൻസലർ പ്രൊഫ.ഡോ. പി ജി ശങ്കരൻ, സിൻഡിക്കറ്റംഗവും എസ്ഒഇ ഫാക്കൽറ്റി ഡീനുമായ പ്രൊഫ.ഡോ. ബീന കെ എസ്, രജിസ്ട്രാർ ഡോ. വി മീര, എസ്ഒഇ പ്രിൻസിപ്പൽ പ്രൊഫ.ഡോ. ജോർജ് മാത്യു, എസ്ഐപി കമ്മിറ്റി കൺവീനർ പ്രൊഫ. എ ബി ഭാസി തുടങ്ങിയവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..