മാറ്റത്തിനൊപ്പം പ്രൊഫഷണൽ മികവ്

സിപിഐ എം ജില്ലാസമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രൊഫഷണൽ മീറ്റ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനംചെയ്യുന്നു

സ്വന്തം ലേഖകൻ
Published on Jan 28, 2025, 03:00 AM | 1 min read
തളിപ്പറമ്പ്
പുതുതലമുറയുടെ ജീവിത സാഹചര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കുകയും അതനുസരിച്ച് അവരുമായി ആശയവിനിമയം നടത്തുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണെണ് തെളിയിച്ച് സിപിഐ എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രൊഫഷണൽ മീറ്റ്. വൈജ്ഞാനിക സമൂഹത്തിലേക്കുള്ള മാറ്റത്തിൽ പ്രൊഫഷണലുകൾക്ക് ഏറെ സംഭാവനകൾ നൽകാനുണ്ടെന്ന് തെളിയിച്ച മീറ്റ് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്‌തു. കെസിസിപിഎൽ ചെയർമാൻ ടി വി രാജേഷ് അധ്യക്ഷനായി. ഐഎസ്‌ആർഒ മുൻ ശാസ്‌ത്രജ്ഞൻ ഡോ. പി കുഞ്ഞികൃഷ്‌ണൻ, സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ എന്നിവർ സംസാരിച്ചു. ഹാൻവീവ് ചെയർമാൻ ടി കെ ഗോവിന്ദൻ, സിപിഐ എം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ സന്തോഷ്, പി മുകുന്ദൻ, പി കെ ശ്യാമള, സി എം കൃഷ്‌ണൻ തുടങ്ങിയവർ പങ്കെടുത്തു. അഡ്വ. എം കെ വേണുഗോപാലൻ സ്വാഗതവും പി നിതിൻ നന്ദിയും പറഞ്ഞു.









0 comments