സിപിഐ എം ജില്ലാ സമ്മേളനം

ജനങ്ങൾ അംഗീകരിക്കാത്തതൊന്നും 
പാർടി നിലപാടാകില്ല: എം വി ഗോവിന്ദൻ

സിപിഐ എം ജില്ലാ സമ്മേളനം

തളിപ്പറമ്പിൽനടന്ന പോരാളികളുടെ സംഗമത്തിൽ എം വി ഗോവിന്ദന്‌ ജില്ലാ സെക്രട്ടറിയേറ്റംഗം ടി കെ ഗോവിന്ദൻ ഉപഹാരം നൽകുന്നു.

വെബ് ഡെസ്ക്

Published on Jan 09, 2025, 11:33 PM | 2 min read

തളിപ്പറമ്പ്‌

ജനങ്ങൾ അംഗീകരിക്കാത്തതൊന്നും പാർടി നിലപാടാകില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പൊതുസമൂഹത്തിലെ ജീർണതകൾ പാർടി പ്രവർത്തകരിലും സ്വാഭാവികമായുണ്ടാകും. അത് സ്വയംവിമർശനമായി തിരുത്തി മുന്നോട്ടുപോകുന്ന പാർടിയാണ് സിപിഐ എം എന്നും ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് തളിപ്പറമ്പിൽ നടന്ന പോരാളികളുടെ സംഗമം ഉദ്ഘാടനംചെയ്‌ത്‌ അദ്ദേഹം പറഞ്ഞു. കമ്യൂണിസ്റ്റുകാർകൂടി ഉൾച്ചേർന്ന് പ്രവർത്തിച്ചതിന്റെ ഫലമാണ് ഇന്നത്തെ കേരളം. അതുകൊണ്ടുതന്നെ ചരിത്രം പാർടിക്ക് ഏറെ പ്രധാനപ്പെട്ടതാണ്‌. പാർടിയെ നവീകരിച്ചും ശക്തിപ്പെടുത്തിയും മുന്നോട്ട് നയിക്കാനുള്ള പ്രക്രിയയാണ് സമ്മേളന കാലയളവിൽ നടക്കുന്നത്‌. 1957-–-60 കാലഘട്ടം മുതൽ 76 വരെ കാലയളവിൽ പാർടിയിൽ ചേർന്ന് ഇന്നും സജീവമായി തുടരുന്ന 74 പേരെ മൊമന്റോ നൽകി ആദരിച്ചു. ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ കെ കെ എൻ പരിയാരം ഹാളിൽ നടത്തിയ പോരാളി സംഗമത്തിൽ ജില്ലാ സെക്രട്ടറിയറ്റംഗം ടി കെ ഗോവിന്ദൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം വി ജയരാജൻ, പി മുകുന്ദൻ, പി കെ ശ്യാമള , സി എം കൃഷ്ണൻ, ടി ബാലകൃഷ്ണൻ, കെ ദാമോദരൻ തുടങ്ങിയവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി കെ സന്തോഷ് സ്വാഗതം പറഞ്ഞു.


ഇന്ന്‌ പറശ്ശിനിയിലും 
വായാടും സെമിനാർ

തളിപ്പറമ്പ്‌

സിപിഐ എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച്‌ വെള്ളിയാഴ്‌ച പറശ്ശിനിയിലും വായാടും സെമിനാർ നടക്കും. പറശ്ശിനി ബസ് സ്‌റ്റാൻഡിൽ- വൈകിട്ട്‌ അഞ്ചിന്‌ "കോർപറേറ്റ് വൽക്കരണവും ഇടതുപക്ഷ ബദലും' സെമിനാർ ചരിത്രകാരൻ കെ എൻ ഗണേശ്‌ ഉദ്ഘാടനംചെയ്യും. വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടി, സിപിഐ സംസ്ഥാന അസി. സെക്രട്ടറി സി പി മുരളി, എം വി ജയരാജൻ എന്നിവർ സംസാരിക്കും. 4.30ന്‌ കരോക്കെ ഗാനമേള. അന്ന്‌ വൈകിട്ട്‌ അഞ്ചിന്‌ തിരുവട്ടൂർ ലോക്കലിലെ വായാട് - "മത നിരപേക്ഷതയുടെ വർത്തമാനം' വിഷയത്തിൽ സെമിനാർ പി കെ പ്രേംനാഥ് ഉദ്ഘാടനംചെയ്യും. ജില്ലാ സെക്രട്ടറിയറ്റംഗം പി വി ഗോപിനാഥ് സംസാരിക്കും. ശനി വൈകിട്ട്‌ അഞ്ചിന്‌ തളിപ്പറമ്പ്‌ മൂത്തേടത്ത്‌ ഹൈസ്‌കൂളിൽ " സഹകരണ മേഖല നേരിടുന്ന വെല്ലുവിളികൾ ' സെമിനാർ മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനംചെയ്യും. ടി വി രാജേഷ്‌, കെ വി പ്രജീഷ്‌, കെ പത്മനാഭൻ എന്നിവർ പങ്കെടുക്കും. ബക്കളത്ത്‌ വൈകിട്ട്‌ 4.30ന്‌ "മാധ്യമങ്ങളുടെ രാഷ്‌ട്രീയം' സെമിനാർ ജോൺ ബ്രിട്ടാസ്‌ എം പി ഉദ്‌ഘാടനംചെയ്യും. ടി ഐ മധുസൂദനൻ എംഎൽഎ പങ്കെടുക്കും. കലാപരിപാടികളും അരങ്ങേറും. മുയ്യത്ത്‌ വൈകിട്ട്‌ അഞ്ചിന്‌ "കാർഷിക പ്രതിസന്ധിയും കർഷക സമരത്തിന്റെ പ്രസക്തിയും' സെമിനാർ അഖിലേന്ത്യാ കിസാൻ സഭ ജനറൽ സെക്രട്ടറി വിജൂ കൃഷ്‌ണൻ ഉദ്‌ഘാടനംചെയ്യും. കെ കെ രാഗേഷ്‌, വത്സൻ പനോളി, കെ പി മോഹനൻ, ജോയി കൊന്നക്കൽ എന്നിവർ പങ്കെടുക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home