വാട്ടർ പ്യൂരിഫയറും വീൽചെയറും കൈമാറി

താലൂക്ക് ആശുപത്രിയിലെ വിമുക്തി ഡി അഡിക്ഷൻ സെന്ററിലേക്ക് വാട്ടർ പ്യൂരിഫയർ കൈമാറുന്നു
ചാലക്കുടി
ചേനത്തനാട് എൻഎസ്എസ് കരയോഗത്തിന്റെ സുവർണ ജൂബിലിയോടനുബന്ധിച്ച് താലൂക്ക് ആശുപത്രിയിലെ വിമുക്തി ഡി അഡിക്ഷൻ സെന്ററിലേക്ക് വാട്ടർ പ്യൂരിഫയറും വീൽചെയറും കൈമാറി. നഗരസഭാ ചെയർമാൻ ഷിബു വാലപ്പൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ വി ജെ ജോജി അധ്യക്ഷനായി. കരയോഗം പ്രസിഡന്റ് എൻ ഗോവിന്ദൻ കുട്ടി, ആശുപത്രി സൂപ്രണ്ട് ഡോ. മിനിമോൾ, മനോജ് എബ്രഹാം, എക്സൈസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ എം എം രാജു, ശശിധരൻ പയ്യപ്പിള്ളി, വി ആർ രമേഷ്, വി ആർ രാധാകൃഷ്ണൻ, കെ എൻ എം മധു, കെ സി രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.









0 comments