അവധിക്കാലമല്ലേ, നമുക്കൊരു യാത്ര പോകാം

കൊടുങ്ങല്ലൂരിലെ ചേരമാൻ ജുമാ മസ്‌ജിദ്
കെ എ നിധിൻ നാഥ് [email protected]
Published on Apr 12, 2026, 12:23 AM | 1 min read
തൃശൂർ
അവധിക്കാലമായില്ലേ, കുറഞ്ഞ ചെലവിൽ പോയാലോ. മസിനഗുഡി വഴി ഊട്ടിയിൽ പോയി രണ്ടു ദിവസം അടിച്ചു പൊളിക്കാം. രാമേശ്വരവും ധനുഷ്‌കോടിയും പുതുക്കി പണിത പാന്പൻ പാലവും കാണാം. പറമ്പിക്കുളത്ത് കാട്ടിലൂടെ ട്രക്കിങ് നടത്താം. ഭാഗ്യമുണ്ടെങ്കിൽ വന്യ മൃഗങ്ങളെയും കാണാം. കടലിൽ ഒരു ബോട്ട് യാത്രയാകാം. ചരിത്രമറിയാൻ ഇഷ്ടമുള്ളവർക്ക് മുസിരീസ് സന്ദർശിക്കാം. പൂക്കോട് തടാകത്തിലൂടെ ബോട്ടിങ് നടത്തി, മുത്തങ്ങ കാടുകളിലൂടെ ജീപ് സഫാരി പോകാം. ഇങ്ങനെ ഇഷ്ടത്തിനു അനുസരിച്ച് വിവിധ തരം പാക്കേജുകളുമായി അവധിക്കാല യാത്രകൾക്ക് വഴിയൊരുക്കുകയാണ് ഡിടിപിസി. കേരളത്തിന് അകത്തും പുറത്തുമായി 15 പാക്കേജുകളാണ് ഏപ്രിൽ, മെയ് മാസങ്ങളിലായി ഒരുക്കിയിട്ടുള്ളത്. ഒരുദിവസവും രണ്ട് ദിവസവും നീളുന്ന പാക്കേജുകളാണ് ഡിടിപിസിയുടേത്. 1770 രൂപ മുതൽ 7743 രൂപവരെയാണ് നിരക്ക്. എസി വാഹനത്തിൽ യാത്ര, മൂന്നു നേരത്തെ ഭക്ഷണം, താമസം, സന്ദർശിക്കുന്ന സ്ഥലങ്ങളിലേക്കുള്ള പ്രവേശന പാസ് എന്നിവ പാക്കേജിന്റെ ഭാഗമാണ്. പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും പാക്കേജുണ്ട്. കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കുമായി ഗ്രൂപ്പ് ബുക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. തൃശൂർ പാലസ് റോഡിലുള്ള ഓഫീസിൽ നേരിട്ടോ നമ്പറുകളിലോ ബന്ധപ്പെട്ട് ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം. ഫോൺ: 9496101737.










0 comments