ആക്രമണ നയങ്ങൾക്കെതിരെ പ്രതിഷേധം

അന്നമനട ടൗണിൽ കേരള പ്രവാസി സംഘം മാള ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇസ്രയേൽ–അമേരിക്കൻ ആക്രമണ നയങ്ങൾക്കെതിരെ നടത്തിയ പ്രതിഷേധ ധർണയും പൊതുയോഗവും ജില്ലാ വൈസ് പ്രസിഡന്റ് എം കെ ഹക്ക് ഉദ്ഘാടനം ചെയ്യുന്നു
അന്നമനട
ഇസ്രയേൽ–അമേരിക്കൻ ആക്രമണ നയങ്ങൾക്ക് എതിരെ കേരള പ്രവാസി സംഘം മാള ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്നമനട ടൗണിൽ പ്രതിഷേധ ധർണയും പൊതുയോഗവും സംഘടിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എം കെ ഹക്ക് ഉദ്ഘാടനം ചെയ്തു. ഏരിയ ജോയിന്റ് സെക്രട്ടറി പി എസ് സുരേന്ദ്രൻ അധ്യക്ഷനായി. ജില്ലാ എക്സിക്യൂട്ടീവംഗം താജുദ്ദീൻ അയ്യാരിൽ, ഏരിയ സെക്രട്ടറി ബഷീർ തെക്കത്ത്, ജില്ലാ കമ്മിറ്റി അംഗം ഹാഷിം അമ്പാടൻ, ശ്യാമള അയ്യപ്പൻ, ടി സി സുബ്രൻ, ഷാജൻ കണ്ണമ്പുഴ, സഗീർ പുളിക്കൽ, അക്ബർ, അബ്ദുൽ സലാം, ബി ടി ഷാജു, വർഗീസ് എന്നിവർ സംസാരിച്ചു.









0 comments