ന്യൂനപക്ഷ വേട്ടയ്ക്കെതിരെ സാഹോദര്യ സംഗമം

നാഷണൽ ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സാഹോദര്യ സംഗമത്തിൽ മലബാർ ഇൻഡിപെൻഡൻസ് സിറിയൻ ചർച്ച് സുപ്രീം ഹെഡ് സിറിൽ മാർ ബസേലിയോസ് മെത്രാപോലീത്ത സംസാരിക്കുന്നു
തൃശൂർ
ന്യൂനപക്ഷ വേട്ടയ്ക്കെതിരെ നാഷണൽ ലീഗ് ജില്ലാ കമ്മിറ്റി മതേതര ഇന്ത്യ സാഹോദര്യ സംഗമം സംഘടിപ്പിച്ചു. നാഷണൽ ലീഗ് സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ പി അബ്ദുൽ വഹാബ് ഉദ്ഘാടനം ചെയ്തു. അഡ്വ. രമാദേവി അധ്യക്ഷയായി. മലബാർ ഇൻഡിപെൻഡൻസ് സിറിയൻ ചർച്ച് സുപ്രീം ഹെഡ് സിറിൽ മാർ ബസേലിയോസ് മെത്രാപോലീത്ത, സിപിഐ എം ജില്ലാ സെക്രട്ടറി കെ വി അബ്ദുൾഖാദർ, സിപിഐ ജില്ലാ സെക്രട്ടറി കെ ജി ശിവാനന്ദൻ, എൽഡിഎഫ് ജില്ലാ കൺവീനർ പി കെ ചന്ദ്രശേഖരൻ, വി എസ് സുനിൽകുമാർ, മുള്ളൂർക്കര മുഹമ്മദലി സഖാഫി, അഡ്വ. സി ടി ജോഫി, പികെ ഷാജൻ, വി പി ശരത്ത് പ്രസാദ്, റഫീഖ് അഴിയൂർ, സാലിഹ് മേടപ്പിൽ, ജില്ലാ സെക്രട്ടറിയറ്റ് അംഗം നസ്റുദീൻ മജീദ്, ഷബീൽ ഐദ്റൂസി തങ്ങൾ, ജയിംസ് കാഞ്ഞിരത്തിങ്ങൽ, ഷാജി പള്ളം എന്നിവർ സംസാരിച്ചു.









0 comments