മിന്നൽച്ചുഴലിയിൽ വാടാനപ്പള്ളിയിൽ വൻ നാശം

മിന്നൽച്ചുഴലിയിൽ പണ്ടാരൻ സഹദേവന്റെ വീടിന്റെ ഷീറ്റിട്ട മേൽക്കൂര പറന്നു പോയപ്പോൾ
വാടാനപ്പള്ളി
മിന്നൽച്ചുഴലിയിൽ വാടാനപ്പള്ളിയിൽ വിവിധ പ്രദേശങ്ങളിൽ നാശനഷ്ടം. വീടിന്റെ ഷീറ്റ് കാറ്റിൽ പറന്നു പോയി. മരങ്ങൾ കടപുഴകി. ആറോളം ഇലക്ട്രിക് പോസ്റ്റുകൾ ഒടിഞ്ഞു. പലയിടത്തും വൈദ്യുതി നിലച്ചു. 15 –ാം വാർഡിൽ മാത്രം 3 ഇലക്ട്രിക് പോസ്റ്റുകളാണ് ഒടിഞ്ഞത്. മൂന്നോളം വീടുകൾക്ക് നാശം. 7, 10, 15, 18 വാർഡുകളിലാണ് ചുഴലിക്കാറ്റ് വീശിയത്. 15–ൽ പണ്ടാരൻ സഹദേവന്റെ വീടിന്റെ ഷീറ്റിട്ട മേൽക്കൂര പറന്നു പോയി. തണ്ടയാംപറമ്പിൽ കൃപലായന്റെയും പണ്ടാരൻ ദേവദാസിന്റെയും പ്ലാവുകൾ വീണ് വീടുകൾക്ക് നാശം സംഭവിച്ചു. കല്ലിങ്ങൽ ശകുന്തളയുടെ പറമ്പിലെ മരം ഒടിഞ്ഞു. തിരുത്തിയിൽ ഉദയകുമാറിന്റെ കടമുറിക്ക് മുകളിൽ മരം വീണ് നാശം സംഭവിച്ചു. 10 –ാം വാർഡിൽ കെ ഡി മേനോന്റെ പറമ്പിലെ മരങ്ങൾ വീണ് നാശമുണ്ടായി. വാർഡ് 7–ൽ മരം കടപുഴകി ഇലക്ട്രിക് പോസ്റ്റിൽ വീണു. 18 ൽ തെങ്ങ് ഒടിഞ്ഞ് വീണ് മതിൽ തകർന്നു.









0 comments