ad
Deshabhimani

കുടുംബശ്രീ കെ– ഇനം

ജില്ലയിൽ നിന്ന്‌ 6 ഉൽപ്പന്നങ്ങൾ

ചേലക്കര കേരള ഫാർമേഴ്‌സ്‌ ഫെഡറേഷനിലെ കുടുംബശ്രീ അംഗങ്ങൾ മുരിങ്ങയില ഉപയോഗിച്ച്‌ പാസ്‌ത നിർമിക്കുന്നു

ചേലക്കര കേരള ഫാർമേഴ്‌സ്‌ ഫെഡറേഷനിലെ കുടുംബശ്രീ അംഗങ്ങൾ മുരിങ്ങയില ഉപയോഗിച്ച്‌ പാസ്‌ത നിർമിക്കുന്നു

avatar
കെ എ നിധിൻ നാഥ്‌ [email protected]

Published on Mar 02, 2026, 12:15 AM | 1 min read

തൃശൂർ

കുടുംബശ്രീയുടെ കെ – ഇനം പദ്ധതിയിലൂടെ ജില്ലയിൽ നിന്നുള്ള ആറ്‌ ഉൽപ്പന്നങ്ങൾ വിപണിയിൽ. പ്രാദേശിക കാർഷിക ഉൽപ്പന്നങ്ങളെ മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി മാറ്റുന്ന പദ്ധതിയുടെ ആദ്യ ഘട്ടമായി സംസ്ഥാനത്ത്‌ 30 ഉൽപ്പന്നങ്ങളാണ്‌ വിപണയിലെത്തിച്ചത്‌. ഇതിൽ ആറെണ്ണം ജില്ലയിൽ നിന്നുള്ളതാണ്‌. മുരിയാട്‌ സായ്‌ പ്രൊഡ്യൂസർ ഗ്രൂപ്പിന്റെ മുരങ്ങിക്കായ പ‍ൗഡറും ഡ്രൈ ഫ്രൂട്ട്‌സും, പഴയന്നൂർ നക്ഷത്ര പ്രൊഡ്യൂസർ ഗ്രൂപ്പിന്റെ മുരിങ്ങയില, കൂവ പ്പൊടികൾ, നടത്തറയിലെ ജ്വാല പാവൽ കൺസോർഷ്യം ഒരുക്കുന്ന പാവയ്ക്ക കൊണ്ടാട്ടം, ചേലക്കര കേരള ഫാർമേഴ്‌സ്‌ ഫെഡറേഷന്റെ മുരിങ്ങ പാസ്‌ത എന്നിവാണ്‌ നിലവിൽ വിപണിയിലെത്തിയിട്ടുള്ളത്‌. ജില്ലയിൽ കെ – ഇനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ജില്ലാ ലോഞ്ച്‌ ചൊവ്വാഴ്‌ച നടക്കും. ഉൽപ്പാദനം വർധിപ്പിക്കുകയാണ്‌ ആദ്യ ഘട്ടത്തിൽ പ്രധാനമായും ലക്ഷ്യമിടുന്നത്‌. ഇതിനുശേഷം കൂടുതൽ ഉൽപ്പാദകരെയും ഉൽപ്പന്നങ്ങളെയും ഉൾപ്പെടുത്തും. ​കുടുംബശ്രീ ടെക്‌നോളജി അഡ്വാൻസ്‌മെന്റ്‌ പ്രോഗ്രാം (കെ-–ടാപ്പ്) ഭാഗമായാണ്‌ പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്‌. ഉൽപ്പന്നങ്ങൾക്ക്‌ കൃത്യമായി വിപണി കണ്ടെത്താൻ കഴിയാത്തതിനെത്തുടർന്ന്‌ പലപ്പോഴും വലിയ വില കിട്ടാറില്ല. ഇതിനുള്ള പരിഹാരം കൂടിയാണ്‌ പദ്ധതി. സാങ്കേതികത ഉപയോഗിച്ച്‌ കാർഷിക ഉൽപ്പന്നങ്ങൾ മൂല്യവർധിത വസ്‌തുക്കളാക്കി മാറ്റുകയാണ്‌. ജ്വാല പാവൽ കൺസോർഷ്യത്തിൽ 35 ജെഎൽജി സംഘങ്ങളിലെ കുടുംബശ്രീ അംഗങ്ങളാണുള്ളത്‌. നേരത്തേ പാവയ്‌ക്ക കിലോയ്‌ക്ക്‌ ശരാശരി 30–35 രൂപയാണ്‌ ലഭിച്ചിരുന്നത്‌. ഉൽപ്പന്നങ്ങളാക്കി വിൽക്കുമ്പോൾ ഇതിന്റെ നാലിരട്ടി വില കിട്ടുന്നുണ്ടെന്ന്‌ അവർ പറഞ്ഞു. നക്ഷത്രയിൽ ന‍ൂറോളം വനിതാ കർഷകർ രണ്ട്‌ ഏക്കറിലാണ്‌ മുരിങ്ങ കൃഷി ചെയ്യുന്നത്‌. ഇതിൽ നിന്നാണ്‌ ഉൽപ്പന്നങ്ങൾ ഒരുക്കുന്നത്‌. കുടുംബശ്രീ പ്രവർത്തകരുടെ ഉൽപ്പന്നങ്ങൾക്ക്‌ കൃത്യമായി വിപണി ഉറപ്പാക്കാൻ പദ്ധതിയിലൂടെ കഴിയും. ഭക്ഷ്യസുരക്ഷ, കൂടുതൽ കാലം കേട്‌ കൂടാതെ സൂക്ഷിക്കാൻ കഴിയുക തുടങ്ങിയ മാനദണ്ഡങ്ങൾ ഉറപ്പാക്കിയാണ്‌ കെ-– ഇനത്തിൽ ഓരോ ഉൽപ്പന്നവും തയ്യാറാക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home