ജാമ്യത്തിലിറങ്ങി ഒളിവില്‍പ്പോയ പ്രതി അറസ്റ്റിൽ

സിബി ബേബി
കൊണ്ടാഴി
ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ പഴയന്നൂർ പൊലീസ് പിടികൂടി. കൊണ്ടാഴി കേരകക്കുന്ന് കുചേടത്ത് വയൽ സിബി ബേബി (44) യെയാണ് പഴയന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 2023-ല്‍ ബന്ധുവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഇയാൾ ജയിലിലായത്. തുടർന്ന് രണ്ടുമാസത്തോളം ജയിലിൽ കഴിഞ്ഞ പ്രതി ജാമ്യം ലഭിച്ച ശേഷം ഒളിവിൽ പോവുകയായിരുന്നു. കർണാടകയിലുണ്ടെന്ന വിവരത്തെ തുടർന്ന് പഴയന്നൂർ പൊലീസ് അവിടെയെത്തി അന്വേഷണം നടത്തിയെങ്കിലും ഇയാൾ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ഒറ്റപ്പാലത്ത് വച്ചാണ് പൊലീസ് പിടികൂടിയത്. പഴയന്നൂർ സ്റ്റേഷൻ സിഐ കെ എ മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തിൽ സിവിൽ പൊലീസ് ഓഫീസർമാരായ ഷെഹിൻഷാ, അഭിജിത്ത്, വിപിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.









0 comments