ad
Deshabhimani

വിജയമുറപ്പിച്ച് പ്രകടനവും പൊതുസമ്മേളനവും

എൽഡിഎഫ് മുഹമ്മ പഞ്ചായത്ത്‌  കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം 
സി ബി ചന്ദ്രബാബു ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Dec 06, 2025, 01:01 AM | 1 min read

മാരാരിക്കുളം

എൽഡിഎഫ് സ്ഥാനാർഥികളെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്ന് അഭ്യർഥിച്ച് മണ്ണഞ്ചേരി, മാരാരിക്കുളം തെക്ക്, മുഹമ്മ പഞ്ചായത്തുകളിൽ പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിച്ചു. നൂറുകണക്കിന് പേർ പങ്കെടുത്തു. ​മണ്ണഞ്ചേരി പഞ്ചായത്ത്‌ കമ്മിറ്റി നേതൃത്വത്തിൽ ചിയാംവെളിയിൽ റാലിയും സമ്മേളനവും നടത്തി. സിപിഐ ജില്ലാ സെക്രട്ടറി എസ് സോളമൻ ഉദ്ഘാടനംചെയ്തു. തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് കെ ഡി വേണു അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത്‌ സ്ഥാനാർഥി അഡ്വ. ഷീന സനൽകുമാർ, ബ്ലോക്ക് ഡിവിഷൻ സ്ഥാനാർഥി അസീഫ് റഹീം, പി രഘുനാഥ്, കെ പി ഉല്ലാസ്, തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി എം എസ് സന്തോഷ് എന്നിവർ സംസാരിച്ചു. ​മാരാരിക്കുളം തെക്ക് പഞ്ചായത്ത്‌ കമ്മിറ്റി നേതൃത്വത്തിൽ കാട്ടൂർ പള്ളിക്ക് സമീപം റാലിയും സമ്മേളനവും നടത്തി. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ പ്രസാദ് ഉദ്ഘാടനംചെയ്തു. തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് പി ജി രാധാകൃഷ്ണൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത്‌ സ്ഥാനാർഥി അഡ്വ. ആർ റിയാസ്, കെ ജി രാജേശ്വരി, ആർ ജയസിംഹൻ, വി ഡി അംബുജാക്ഷൻ, എൻ പി സ്നേഹജൻ, തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി പി പി സംഗീത എന്നിവർ സംസാരിച്ചു. ​മുഹമ്മ പഞ്ചായത്ത്‌ കമ്മിറ്റി കായിപ്പുറം സഹകരണ ബാങ്കിന് സമീപം സംഘടിപ്പിച്ച പൊതുസമ്മേളനം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി ബി ചന്ദ്രബാബു ഉദ്ഘാടനംചെയ്തു. തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് സി ഡി വിശ്വനാഥൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത്‌ സ്ഥാനാർഥി എസ് രാധാകൃഷ്ണൻ, പി രഘുനാഥ്, ഹാപ്പി പി അബു, സന്തോഷ്‌ ഷണ്മുഖൻ, ഡി സതീശൻ, സി കെ സുരേന്ദ്രൻ, ഡി ഷാജി, ടി ഷാജി, കെ ഡി അനിൽകുമാർ, കെ സലിമോൻ, തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി ജെ ജയലാൽ എന്നിവർ സംസാരിച്ചു. ​എൽഡിഎഫ് ആര്യാട് പഞ്ചായത്ത്‌ കമ്മിറ്റി നേതൃത്വത്തിൽ അയ്യങ്കാളി ജങ്ഷന് സമീപം ശനി വൈകിട്ട് അഞ്ചിന് പൊതുസമ്മേളനം ചേരും. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം സി എസ് സുജാത ഉദ്ഘാടനംചെയ്യും. തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് ഉണ്ണി ശിവരാജൻ അധ്യക്ഷനാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home