തൊഴില്‍മേള നടത്തി

വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക്പഞ്ചായത്ത് ഹാളില്‍ നടത്തിയ തൊഴില്‍മേള വി ആര്‍ സുനില്‍കുമാര്‍ എം എല്‍എ ഉദ്ഘാടനം നിര്‍വഹിക്കുന്നു
വെള്ളാങ്ങല്ലൂര്‍
വിജ്ഞാന കേരളം, വിജ്ഞാന തൃശൂര്‍ പദ്ധതിയുടെ ഭാഗമായി വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രാദേശിക തൊഴില്‍മേള സംഘടിപ്പിച്ചു. വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്‌തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ് അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ കുറ്റിപറമ്പിൽ, പഞ്ചായത്ത് അംഗങ്ങളായ സുരേഷ് അമ്പലത്ത്, അസ്മാബീ ലത്തീഫ്, സുമിത ദിലീപ്, രഞ്ജിനി, സെക്രട്ടറി പി എം ഹസീബ് അലി എന്നിവർ സംസാരിച്ചു. ഇരുപതോളം തൊഴില്‍ദാതാക്കളും മുന്നൂറോളം തൊഴില്‍ അന്വേഷകരും പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന പഞ്ചായത്തുകളുടെ സംയുക്താഭിമുഖ്യത്തിലാണ് തൊഴില്‍മേള സംഘടിപ്പിച്ചത്.









0 comments