പ്രാദേശിക തൊഴിൽ മേള സംഘടിപ്പിച്ചു

പാഞ്ഞാൾ പഞ്ചായത്ത് 'സൗഭാഗ്യം 'പ്രാദേശിക തൊഴിൽ മേള പഴയന്നൂർ ബ്ലോക്ക് പ്രസിഡന്റ് കെ എം അഷറഫ് ഉദ്ഘാടനം ചെയ്യുന്നു
പാഞ്ഞാൾ
വിജ്ഞാനകേരളം വിജ്ഞാന തൃശൂർ പദ്ധതിയുടെ ഭാഗമായി പാഞ്ഞാൾ പഞ്ചായത്ത് ‘സൗഭാഗ്യം’ പ്രദേശിക തൊഴിൽ മേള നടത്തി. പഴയന്നൂർ ബ്ലോക്ക് പ്രസിഡന്റ് കെ എം അഷറഫ് ഉദ്ഘാടനം ചെയ്തു. 55 ഓളം ഉദ്യോഗാർഥികൾ പങ്കെടുത്ത മേളയിൽ ആറ് സ്ഥാപനങ്ങൾ ഇൻറർവ്യൂ നടത്തി. 45 ഓളം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരുന്നു. അഞ്ച് പേരെ തെരഞ്ഞെടുക്കുകയും 43 പേരെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി തങ്കമ്മ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് പി കൃഷ്ണൻകുട്ടി, സ്ഥിരം സമിതി അധ്യക്ഷന്മാരായ എ കെ ഉണ്ണികൃഷ്ണൻ, നിർമല രവികുമാർ, കുടുംബശ്രീ ബ്ലോക്ക് കോ–ഓർഡിനേറ്റർ സുബൈർ, കില തീമാറ്റിക് എക്സ്പെർട്ട് രഞ്ജിനി, സിഡിഎസ് ചെയർപേഴ്സൺ അംബിക രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.









0 comments