സസ്നേഹം വിദ്യാമൃതം: പഠന ഉപകരണ സാമഗ്രികൾ സംഭാവന ചെയ്തു

തിരുവനന്തപുരം : സസ്നേഹം ജി വേണുഗോപാൽ ഫൗണ്ടേഷൻ നടത്തുന്ന സസ്നേഹം വിദ്യാമൃതം പരിപാടിയുടെ ഭാഗമായി പഠന ഉപകരണ സാമഗ്രികൾ സംഭാവന ചെയ്തു. ട്രൈബൽ ബെൽറ്റിലെ സ്കൂളുകളിൽ നടത്തുന്ന പരിപാടിയാണ് "സസ്നേഹം വിദ്യാമൃതം " . പരിപാടിയുടെ ഭാഗമായി ഈ വർഷം പഠന ഉപകരണ സാമഗ്രികൾ അമ്പൂരി വനമേഖലയിലെ പുരവിമല എൽ പി സ്കൂളിലേക്കാണ് സംഭാവന ചെയ്തത്. പഠനോപകരണങ്ങൾ ജി വേണുഗോപാൽ കൈമാറി. കഴിഞ്ഞ വർഷം കോട്ടൂർ വനമേഖലയിലെ വ്ലാവെട്ടി എൽ പി സ്കൂളിൽ ആയിരുന്നു സസ്നേഹം വിദ്യാമൃതം പരിപാടി ആദ്യമായി സംഘടിപ്പിച്ചത്.








0 comments