"മാറ്റൊലിക്കൊള്ളുന്ന മൃദംഗം' പ്രകാശിപ്പിച്ചു

ചിത്രയ്ക്കൊരു ചിത്രം എരിക്കാവ് സുനിൽ രചിച്ച ‘മാറ്റൊലിക്കൊള്ളുന്ന മൃദംഗം’ പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ച കെ എസ് ചിത്ര ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ജീവനക്കാരൻ ഷമീർ വരച്ച ചിത്രം സദസ്സിനെ ഉയർത്തി കാണിക്കുന്നു
തിരുവനന്തപുരം
എരിക്കാവ് എൻ സുനിൽ രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച "മാറ്റൊലിക്കൊള്ളുന്ന മൃദംഗം' പുസ്തകം കെ എസ് ചിത്ര പ്രകാശിപ്പിച്ചു. സാംസ്കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യർ പുസ്തകം ഏറ്റുവാങ്ങി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം സത്യൻ അധ്യക്ഷനായി. മഹാരാജാസ് കോളേജ് സംഗീത വിഭാഗം പ്രൊഫസർ ഡോ. സജി പ്രദീപ്, കേരള സർവകലാശാല ബയോ ഇൻഫർമാറ്റിക്സ് വിഭാഗം റിട്ട. പ്രൊഫസർ ഡോ. അച്യുത്ശങ്കർ എസ് നായർ, കേരള സംഗീത നാടക അക്കാദമി അംഗം ആനയടി പ്രസാദ്, കേരള സർവകലാശാല ഫൈൻആർട്സ് വിഭാഗം മുൻ ഡീൻ വി ടി സുനിൽ, സംഗീതവിദ്വാൻ ബാംഗ്ലൂർ ടി എസ് പട്ടാഭിരാമ പണ്ഡിറ്റ്, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസി. ഡയറക്ടർ പി സുജാചന്ദ്ര, എഡിറ്റോറിയൽ അസി. എം യു പ്രവീൺ എന്നിവർ സംസാരിച്ചു.തുടർന്ന് സംഗീതക്കച്ചേരി നടന്നു.










0 comments