പൾസ് പോളിയോ വാക്സിനേഷൻ 97.67 ശതമാനം
3.83 ലക്ഷം കുട്ടികൾക്ക് പ്രതിരോധക്കരുത്ത്

വീടുകളിലെത്തി പോളിയോ തുള്ളിമരുന്ന് നൽകുന്ന ആരോഗ്യപ്രവർത്തകർ
മലപ്പുറം
ജില്ലയിൽ പൾസ് പോളിയോ ഇമ്യൂണൈസേഷൻ പദ്ധതി വിജയകരം. തീവ്ര യജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ അഞ്ചുവയസ്സിനുതാഴെയുള്ള 97.67 ശതമാനം കുട്ടികളും പോളിയോ വാക്സിൻ സ്വീകരിച്ചു. മൂന്നുദിവസങ്ങളിലായി നടന്ന ഉൗർജിത ക്യാമ്പയിനിലൂടെ 3,83,127 കുട്ടികൾക്കാണ് പ്രതിരോധ മരുന്ന് നൽകിയത്. ആദ്യദിനം തുള്ളിമരുന്ന് സ്വീകരിക്കാൻ കഴിയാത്ത കുട്ടികളെ കണ്ടെത്തി കഴിഞ്ഞ തിങ്കളും ചൊവ്വയും ആരോഗ്യപ്രവർത്തകർ നേരിട്ട് വീടുകളിലെത്തിയാണ് വാക്‌സിൻ നൽകിയത്. പോളിയോ പൂർണമായും നിർമാർജനംചെയ്യുന്നതിൻെറ ഭാഗമായാണ് അഞ്ചുവയസ്സുവരെയുള്ള എല്ലാ കുട്ടികൾക്കും പ്രതിരോധ തുള്ളിമരുന്ന് നൽകുന്ന പദ്ധതി സർക്കാർ നടപ്പാക്കുന്നത്. ജനപ്രതിനിധികളെയും സന്നദ്ധപ്രവർത്തകരെയും ആരോഗ്യവകുപ്പ് ജീവനക്കാരെയും ഏകോപിപ്പിച്ചാണ് ക്യാമ്പയിൻ വൻ വിജയമാക്കിയത്.










0 comments