വനംവകുപ്പ് 5 ലക്ഷം രൂപ കൈമാറി

കാട്ടാന ആക്രമണത്തിൽ മരിച്ച കല്യാണിയുടെ കുടുംബത്തിന് വനംവകുപ്പ് അഞ്ച് ലക്ഷം രൂപ കൈമാറുന്നു
എടവണ്ണ
ചാത്തല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച കല്യാണിയുടെ കുടുംബത്തിന് വനംവകുപ്പ് അഞ്ച് ലക്ഷം രൂപ കൈമാറി. വെള്ളി നാലോടെ ഡിഎഫ്ഒ ഒ പി ധനേഷ് കുമാർ കല്യാണിയുടെ വീട്ടിലെത്തിയാണ് ചെക്ക് കൈമാറിയത്. ബാക്കി അഞ്ച് ലക്ഷം രൂപ ഉടൻ നൽകുമെന്ന് ഡിഎഫ്ഒ പറഞ്ഞു. എടവണ്ണ പഞ്ചായത്ത് പ്രസിഡന്റ് ടി അഭിലാഷ്, പഞ്ചായത്തംഗം ഹംന്ന അക്ബർ, എം ജാഫർ, പി കെ മുഹമ്മദാലി, തരിയോറ ബാബു എന്നിവർ പങ്കെടുത്തു.









0 comments