അക്കൗണ്ട് വാടകക്കെടുത്ത് നടത്തുന്ന തട്ടിപ്പ് വർധിക്കുന്നു

മലപ്പുറം
വിദ്യാർഥികളുടെ അക്കൗണ്ടുകൾ വാടകയ്‌ക്ക് എടുത്ത് നടത്തുന്ന തട്ടിപ്പുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ബോധവൽക്കരണവുമായി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ). വിദ്യാർഥികൾ ഉൾപ്പെടെ നൂറുപേരെങ്കിലും ജില്ലയിൽ ഒരോ മാസവും തട്ടിപ്പുകൾക്ക് ഇരയാകുന്നുണ്ടെന്ന് എസ്‌ബിഐ മലപ്പുറം റീജണൽ മാനേജർ എം ആർ അഭിലാഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോളേജ് വിദ്യാർഥികൾക്ക് ചെറിയ പ്രതിഫലം ഓഫർ ചെയ്‌ത് അവരുടെ അക്കൗണ്ടുകൾ വഴി നിയമവിരുദ്ധമായ പണമിടപാടുകൾ നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇൗ സാഹചര്യത്തിലാണ് എസ്‌ബിഐ മലപ്പുറം റീജണൽ ഓഫീസ് ‘മണി മ്യൂൾ അക്കൗണ്ടുകളും: അപകടസാധ്യതകൾ, മുന്നറിയിപ്പുകൾ, പ്രതിരോധം’ വിഷയത്തിൽ വർക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നത്. ബുധൻ പകൽ മൂന്ന് മുതൽ മലപ്പുറം ഗവ. കോളേജിലാണ് വർക്ക്‌ഷോപ്പ്. ആദ്യഘട്ടമായി ജില്ലയിലെ കോളേജ്, ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽമാർക്കാണ് അവബോധം നൽകുന്നതെന്നും അവർ വഴി വിദ്യാർഥികളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. എച്ച്‌ആർ മാനേജർ കെ ടി മനോജും പങ്കെടുത്തു.









0 comments