ad
Deshabhimani

ഭൂമി
പെൻഷൻ
വീട്‌

മോഹനനും കമലുവും 
 ഹാപ്പിയാണ്‌

a

മോഹനനും കമലുവും പെൻഷൻ തുക കൈപ്പറ്റുന്നു

avatar
പി എ സജീഷ്

Published on Nov 26, 2025, 11:54 PM | 1 min read

പൊന്നാനി

ലോട്ടറി തൊഴിലാളിയായിരുന്നു കടവനാട് സ്വദേശി മോഹനൻ. കാഴ്ചശക്തിയെ ബാധിക്കുന്ന അസുഖം വന്നതോടെ വരുമാനമാർഗമായ ലോട്ടറി വിൽപ്പന നിലച്ചു. കുടുംബവീട്‌ ഭാഗംവച്ചതോടെ താമസിക്കാൻ വീടില്ലാതായി. പൊന്നാനി ഉറൂബ് നഗറിൽ വാടക വീട്ടിലേക്ക്‌ താമസം മാറി. ജീവിതം ഇരുളടഞ്ഞ്‌ മുന്നോട്ടുപോകുമ്പോഴാണ്‌ സർക്കാർ കൈത്താങ്ങായി. വെളിയങ്കോട്ട്‌ ആറ്‌ സെന്റ്‌ മിച്ചഭൂമിയായി പതിച്ചുനൽകി. ലൈഫ് ഭവന പദ്ധതിയിൽ പഞ്ചായത്ത്‌ വീട്‌ അനുവദിച്ചു. സാമൂഹ്യ സുരക്ഷാ പെൻഷനാണ്‌ മോഹനന്റെയും ഭാര്യ കമലുവിന്റെയും ജീവിതം മുന്നോട്ട്‌ നീക്കുന്നത്‌. വർധിപ്പിച്ച തുകയടക്കം രണ്ട് പേർക്കും കൂടി ഇത്തവണ 7200 രൂപയാണ് പെൻഷൻ തുകയായി ലഭിച്ചത്‌. ‘ഡോക്ടറെ കാണിക്കാനും മരുന്നു വാങ്ങാനും പെൻഷനായി കാത്തുനിൽക്കുകയായിരുന്നു. കുറച്ച്‌ കടം വീട്ടാനുമുണ്ട്. കുടിശ്ശിക തീർത്ത്‌ പണം ഒരുമിച്ച്‌ കിട്ടിയത്‌ സഹായമായി. ഇ‍ൗ സർക്കാരില്ലെങ്കിൽ ഞങ്ങൾ ദുരിതത്തിലായേനെ’– മോഹനന്റെ കണ്ണുകൾ നിറഞ്ഞു. ‘ഈ സർക്കാരാണ് ഞങ്ങളുടെ ജീവിതം നിലനിർത്തുന്നത്. പെൻഷൻ രണ്ടായിരമാക്കി വർധിപ്പിച്ചുവെന്ന് കേട്ടപ്പോൾ ഇത്രയും വേഗം കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല .വലിയ ആശ്വാസമായി’– കമലു കൂട്ടിച്ചേർത്തു. രണ്ട് പെൺകുട്ടികളാണ്‌ ഇവർക്ക്‌. ഇവരുടെ വിവാഹം കഴിഞ്ഞു. സർക്കാർ സഹായത്തിനൊപ്പം നാട്ടുകാരുടെ പിന്തുണയിൽ വീട്‌ നിർമാണം പൂർത്തിയാക്കാനുള്ള ഒരുക്കത്തിലാണ്‌ ഇവർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home