ad
Deshabhimani

ജില്ലാ വനിതാ ചെസ് ചാമ്പ്യന്‍ഷിപ്പ്

ഇ ഷഹ്‌മ ഷെറിൻ ജേതാവ്‌

a

ജില്ലാ വനിതാ ചെസ് സെലക്ഷൻ ചാമ്പ്യൻഷിപ്പില്‍ വിജയികളായവര്‍

വെബ് ഡെസ്ക്

Published on Oct 14, 2025, 12:35 AM | 1 min read

മലപ്പുറം

സംസ്ഥാന ചെസ് ടെക്‌നിക്കൽ കമ്മിറ്റി നടത്തിയ ജില്ലാ വനിതാ ചെസ് സെലക്ഷൻ ചാമ്പ്യൻഷിപ്പിൽ പെരിന്തൽമണ്ണ കെഎംഎം യുപി സ്കൂള്‍ വിദ്യാര്‍ഥി ഇ ഷഹ്‌മ ഷെറിൻ ജേതാവായി. പെരിന്തൽമണ്ണ ജെഎൻ റോഡ് എലിക്കോടൻ വീട്ടിൽ ശിഹാബുദ്ദീന്റെയും സറീനയുടെയും മകളാണ്. ആർ സാജൻ (ജിഎച്ച്എസ്എസ് പെരിന്തൽമണ്ണ), സി സാരംഗി (കാടാമ്പുഴ), ബിസ്മ നസറിൻ (ദാറുൽ ഫലാഹ് പൂപ്പലം) എന്നിവർ രണ്ടുമുതല്‍ നാലാം സ്ഥാനംവരെ കരസ്ഥമാക്കി. ഇവര്‍ സംസ്ഥാന ചാമ്പ്യൻഷിപ്പില്‍ പങ്കെടുക്കും. മലപ്പുറം എയുപി സ്കൂളിൽ നടന്ന മത്സരം ജില്ലാ സ്‌പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം സി സുരേഷ് ഉദ്ഘാടനംചെയ്തു. വിജയികൾക്ക് മുൻ വോളിബോൾ താരം സി ആർ തങ്കപ്പൻ ഉപഹാരം നല്‍കി. ജില്ലാ ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ ഇ ശിഹാബുദ്ദീൻ, സിവിൽ സർവീസ് ചെസ് ദേശീയ സ്വര്‍ണ മെഡല്‍ ജേതാവ് പി സുധ എന്നിവർ സംസാരിച്ചു.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home