ad
Deshabhimani

ഇവിടെ സർവം സംഗീതം

അങ്ങാടിപ്പുറം തിരുമാന്ധാംകുന്നിൽ നടന്ന മഹാ പഞ്ചരത്ന കീർത്തനാലാപനം

അങ്ങാടിപ്പുറം തിരുമാന്ധാംകുന്നിൽ നടന്ന മഹാ പഞ്ചരത്ന കീർത്തനാലാപനം

വെബ് ഡെസ്ക്

Published on May 10, 2026, 12:00 AM | 1 min read

പെരിന്തൽമണ്ണ

അങ്ങാടിപുറം തിരുമാന്ധാംകുന്നിൽ സംഗീതമഴ പൊഴിച്ച്‌ 501 കലാകാരൻമാരുടെ പഞ്ചരത്ന കീർത്തനാലാപന സംഗമം. ശൈലേശ്വരി കലാസഭ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായായിരുന്നു പരിപാടി. 13മുതൽ 85 വയസുവരെയുള്ള കലാകാരൻമാർ പങ്കെടുത്തു. ആലാപന സദസ്സ്‌ കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനംചെയ്തു. മലബാര്‍ ദേവസ്വം ബോര്‍ഡ് കമീഷണര്‍ ടി സി ബിജു മുഖ്യാതിഥിയായി. പ്രൊഫ. പി ആര്‍ കുമാര കേരളവര്‍മ, തൃക്കാരിയൂര്‍ ആര്‍ രാജലക്ഷ്‌മി (വായ്‌പാട്ട്), നെല്ലായി കെ വിശ്വനാഥന്‍, മാഞ്ഞൂര്‍ രഞ്ജിത്ത് (വയലിന്‍), ചേര്‍ത്തല എസ് ദിനേശ്, ഡോ. കെ ജയകൃഷ്ണൻ (മൃദംഗം), തൃപ്പൂണിത്തുറ കൃഷ്ണദാസ് (ഇടയ്ക്ക), പറവൂർ ഗോപകുമാർ (മുഖർശംഖ്), ഡോ. എന്‍ കെ പത്മവര്‍മ, പ്രൊഫ. കാമാക്ഷി (വീണ), പ്രതാപ് ഏങ്ങണ്ടിയൂര്‍, ശ്രീരാം ബാലകൃഷ്ണന്‍ ഓങ്ങല്ലൂര്‍ (പുല്ലാങ്കുഴല്‍) എന്നിവർ ആലാപനത്തിന് കൊഴുപ്പേകി. പഞ്ചായത്തംഗം യു രവീന്ദ്രനാഥ് അധ്യക്ഷനായി. പി സി അരവിന്ദന്‍ സമാദരണം നടത്തി. സംഗീത ആചാര്യ എൻ ശ്യാമളയെ ആദരിച്ചു. ശ്രീശൈലേശ്വരി കലാസഭയുടെ സ്ഥാപകൻ നാരായണൻ നമ്പീശനെ പീതാംബരൻ ആനമങ്ങാട് അനുസ്മരിച്ചു. കീര്‍ത്തനാലാപനം വിളംബരംചെയ്ത് സംഗീതജ്ഞരും സംഗീത വിദ്യാര്‍ഥികളും ചേര്‍ന്ന് ഉഞ്ഛവൃത്തി ആചരിച്ചു. കേരള സംഗീത നാടക അക്കാദമി വൈസ് ചെയർപേഴ്സൺ പുഷ്പാവതി പൊയ്‌പാടത്ത്, ഡോ. പൂർണത്രയി ജയപ്രകാശ് ശർമ, പാലനാട് ദിവാകരൻ നമ്പൂതിരി, വി ഉണ്ണിക്കൃഷ്ണൻ, ഡോ. കൊച്ചു എസ് മണി, ദേവിക ഷീജ, എൻ ആർ പാർവതി രമണൻ, ചീഫ് കോ–ഓർഡിനേറ്റര്‍ പീതാംബരന്‍ ആനമങ്ങാട്, ജനറല്‍ കണ്‍വീനര്‍ ഡോ. ശ്രീദേവി അങ്ങാടിപ്പുറം, ആക്ടിങ് ചെയർമാൻ സജിത്ത് പെരിന്തൽമണ്ണ, പി രാധാകൃഷ്ണൻ, പി കെ വി പുഷ്പലത എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home