ad
Deshabhimani

ഊരാളുങ്കലിന്റെ നിർമാണങ്ങൾക്ക് മികച്ച ഗുണനിലവാരം; പൊതുമരാമത്ത് മന്ത്രി സഭയിൽ

ULCCS
വെബ് ഡെസ്ക്

Published on Jun 29, 2026, 10:56 AM | 1 min read

തിരുവനന്തപുരം : ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയെ പിന്തുണച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീർ. ഊരാളുങ്കൽ സൊസൈറ്റി സംസ്ഥാനത്ത് നടത്തുന്നത് തികച്ചും നിലവാരമുള്ള പ്രവൃത്തികളാണെന്ന് മന്ത്രി നിയമസഭയിൽ വ്യക്തമാക്കി. പ്രവൃത്തികളിലെ ഈ മികച്ച നിലവാരം ഒന്നുമാത്രമാണ് എല്ലാവരും ഊരാളുങ്കലിന് പിന്നാലെ പോകാൻ കാരണമെന്നും അദ്ദേഹം സഭയിൽ കൂട്ടിച്ചേർത്തു.


ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക് പൊതുമരാമത്ത് വകുപ്പ് യാതൊരുവിധ പ്രത്യേക പരിഗണനയും നൽകുന്നില്ല. വകുപ്പിന്റെ പ്രവർത്തനങ്ങളിൽ ആവശ്യമായ മാനദണ്ഡങ്ങളും നടപടിക്രമങ്ങളും പാലിക്കാതെ ഒരു പ്രവൃത്തിയും സൊസൈറ്റിക്ക് അനുവദിച്ചിട്ടില്ല. ഊരാളുങ്കൽ സൊസൈറ്റി നിർമാണ പ്രവർത്തനങ്ങളിൽ ഗുണനിലവാര പരിശോധന കർശനമായി പാലിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഊരാളുങ്കലിന്റെ പ്രവർത്തനങ്ങളിൽ കാലതാമസം നേരിടുന്നത് കരാറുകൾ വർധിച്ചതു കൊണ്ടാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് ഊരാളുങ്കലിന്റെ ഭാരവാഹികളുമായി സംസാരിച്ചിരുന്നുവെന്നും മന്ത്രി സഭയിൽ വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home