എംഡിഎംഎയുമായി 2 പേർ പിടിയിൽ

മൂന്നിയൂർ
എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. കടലുണ്ടി നഗരം മരക്കാരു പുരക്കൽ ഫൈസൽ (33), താനൂർ കോരച്ചന്റെ പുരക്കൽ വീട്ടിൽ ഹംസക്കോയ (32) എന്നിവരെയാണ് തിരൂരങ്ങാടി പൊലീസ് പിടികൂടിയത്. ശനി പുലർച്ചെ ചേളാരിയിൽ ഇവർ സഞ്ചരിച്ച കാറിൽനിന്നാണ് 1.44 ഗ്രാം എംഡിഎംഎയും 0.52 ഗ്രാം കഞ്ചാവും പിടികൂടിയത്. അഞ്ച് മൊബൈൽ ഫോണും 3000 രൂപയും ഒരു വാളും കണ്ടെടുത്തു.










0 comments