Deshabhimani

അടിയന്തര സാഹചര്യം നേരിടാൻ ചുമട്ടുതൊഴിലാളികളുടെ സേന

ഓടിയെത്തും, റെഡ് ബ്രിഗേഡ്

രക്ഷാപ്രവർത്തനത്തിനായി  ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) രൂപീകരിച്ച റെഡ് ബ്രിഗേഡ് സേനയുടെ ഫ്ലാ​ഗ് ഓഫ്  സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അം​ഗം എം വി ജയരാജൻ നിർവഹിക്കുന്നു

രക്ഷാപ്രവർത്തനത്തിനായി ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) രൂപീകരിച്ച റെഡ് ബ്രിഗേഡ് സേനയുടെ ഫ്ലാ​ഗ് ഓഫ് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അം​ഗം എം വി ജയരാജൻ നിർവഹിക്കുന്നു

വെബ് ഡെസ്ക്

Published on Nov 09, 2025, 12:04 AM | 1 min read



മഞ്ചേരി

പണിയെടുക്കുന്നതിനൊപ്പം സമൂഹത്തിന്റെ കരുതലായി മാറി ജില്ലയിലെ ചുമട്ടുതൊഴിലാളികൾ. ദുരന്തമുഖങ്ങളിൽ രക്ഷാപ്രവർത്തനത്തിനായി ശാസ്ത്രീയ പരിശീലനം നേടിയ 160 അംഗ റെഡ് ബ്രിഗേഡ് സേന പൂർണ സേവനസജ്ജരായി. അന്തരിച്ച തൊഴിലാളി നേതാവ് ഷംസു പുന്നക്കലിന്റെ ഓർമ ദിനത്തോടനുബന്ധിച്ചായിരുന്നു സേനയുടെ ഔദ്യോഗിക തുടക്കം. ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയന്റെ (സിഐടിയു) 15 ഏരിയകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടവരാണ് സേനാംഗങ്ങൾ.

​ പ്രകൃതിദുരന്തങ്ങൾ, റോഡപകടങ്ങൾ, തീപിടിത്തം, വെള്ളപ്പൊക്കം തുടങ്ങിയ എല്ലാ ദുരന്തമുഖങ്ങളിലും റെഡ് ബ്രിഗേഡിന്റെ സേവനം ലഭിക്കും. ഡോക്ടർമാർ, പൊലീസ്, എക്സൈസ്, അഗ്നിരക്ഷാ സേന എന്നിവരുടെ സഹകരണത്തോടെയാണ് സേനാംഗങ്ങൾ തീവ്ര പരിശീലനം പൂർത്തിയാക്കിയത്. സ്ട്രെച്ചർ ഉൾപ്പെടെ പ്രാഥമിക പരിചരണത്തിനുവേണ്ട ഉപകരണങ്ങളും ഓരോ യൂണിറ്റിലും ഉണ്ടാവും. കറുത്ത പാന്റ്സ്, നീല ഷർട്ട്, ഷർട്ടിനുമേൽ റിബൺ പോലെ റിഫ്ലക്ടറുള്ള ചുവന്ന കോട്ട്, ചുവന്ന ഹെൽമെറ്റ് എന്നിവയാണ് വേഷം. രക്ഷാപ്രവർത്തനം നടത്തുമ്പോൾ മാത്രമാണ് ഈ യൂണിഫോം ധരിക്കുക.

റെഡ് ബ്രിഗേഡ് സേനാ ക്യാപ്‌റ്റൻ ജാഫർ അല്ലപ്രയ്‌ക്ക്‌ ചെങ്കൊടി കൈമാറി സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അം​ഗം എം വി ജയരാജൻ സേന ഫ്ലാ​ഗ് ഓഫ് ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home