ജ്യോതിശാസ്‌ത്രവിസ്‌മയം പകർന്ന് ടെലിസ്‌കോപ് നിർമാണ പരിശീലനം

ചേർത്തല
ശാസ്‌ത്രസാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റിയും ആസ്ട്രോ കേരള ആലപ്പുഴ ചാപ്റ്ററും ചേർന്ന് റിഫ്രാക്‌ടർ ടെലിസ്‌കോപ് നിർമാണ പരിശീലനം സംഘടിപ്പിച്ചു. സ്‌ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരുടെ പങ്കാളിത്തം സമൂഹത്തിലെ ജ്യോതിശാസ്‌ത്ര താൽപ്പര്യം പ്രതിഫലിപ്പിച്ചെന്ന് സംഘാടകർ പറഞ്ഞു. കെഎസ്‌ഇബി റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനിയർ എൻ ആർ ബാലകൃഷ്‌ണൻ, എസ്എൻ കോളേജ് റിട്ട. പ്രിൻസിപ്പൽ ഡോ. ടി പ്രദീപ്, കോളേജ് അധ്യാപകനായ ഡോ. സദാശിവൻ, ഹെൽത്ത് ഇൻസ്‌പെക്‌ടർ ഹരികുമാർ, അധ്യാപകൻ ജീവൻദാസ്, ആരോഗ്യവകുപ്പ് ഫാർമർസിസ്‌റ്റ് സുമേഷ് എന്നിവരുൾപ്പെടെ വിവിധ തുറകളിൽപ്പെട്ടവർ പങ്കാളികളായി. പരിഷത്ത് ജില്ലാ പ്രസിഡന്റ് ഡോ. ടി പ്രദീപ് ഉദ്‌ഘാടനംചെയ്‌തു. എൻ ആർ ബാലകൃഷ്‌ണൻ അധ്യക്ഷനായി. എൻ എസ് മുരളീധരൻ സ്വാഗതം പറഞ്ഞു. ടെലിസ്‌കോപി ശാസ്‌ത്രവും ചരിത്രവും എന്ന വിഷയം എൻ എസ് സന്തോഷ് അവതരിപ്പിച്ചു. ആസ്ട്രോ കോട്ടയം ജില്ലാ കോ–-ഓർഡിനേറ്റർ ബിനോയി പി ജോണി, മുതിർന്ന അമച്വർ ആസ്ട്രോണമർ കെ കെ രവീന്ദ്രൻ, അമച്വർ ആസ്ട്രോണമർ ശ്രീജേഷ് ഗോപാൽ, ജൂനിയർ അമച്വർ ആസ്ട്രോണമർ അദിതി പ്രാൺരാജ് എന്നിവർ പരിശീലനം നയിച്ചു. സാധാരണ ലെൻസ് ഉപയോഗിച്ചുള്ള റിഫ്രാക്‌ടർ ടെലിസ്‌കോപ് നിർമാണശേഷം ആക്രോമാറ്റിക് ലെൻസ് ഉപയോഗിച്ച് നിർമിച്ച ടെലിസ്‌കോപ് പരിചയപ്പെടുത്തിയായിരുന്നു സമാപനം.









0 comments