സജി ചരവൂർ കോൺഗ്രസ് വിട്ടു; ഇനി സിപിഐ എമ്മിനൊപ്പം

മന്ത്രി സജി ചെറിയാൻ സജി ചരവൂരിനെ പാർടി പതാക നൽകി സ്വീകരിക്കുന്നു
ചെങ്ങന്നൂർ
കോൺഗ്രസ് മുൻ ബ്ലോക്ക് വൈസ് പ്രസിഡന്റ് സജി ചരവൂർ സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു.
പുലിയൂർ പഞ്ചായത്ത് മുൻ അംഗം, കോൺഗ്രസ് പുലിയൂർ പഞ്ചായത്ത് മണ്ഡലം പ്രസിഡന്റ്, ഐഎൻടിയുസി നിയോജക മണ്ഡലം പ്രസിഡന്റ്, എൻഎസ്‌എസ് കരയോഗം മുൻ പ്രസിഡന്റ്, പേരിശ്ശേരി മിൽമ സൊസൈറ്റി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസിലെ യോഗത്തിൽ മന്ത്രി സജി ചെറിയാൻ പാർട്ടി പതാക നൽകി സജി ചരവൂരിനെ സ്വീകരിച്ചു. മാന്നാർ ഏരിയ സെക്രട്ടറി പി എൻ ശെൽവരാജൻ അധ്യക്ഷനായി. പുലിയൂർ ലോക്കൽ സെക്രട്ടറി കെ പി പ്രദീപ്, ഏരിയ കമ്മിറ്റി അംഗങ്ങളായ ബി കെ പ്രസാദ്, പി ഡി സന്തോഷ് കുമാർ, ആർ സഞ്ജീവൻ, എം കെ മനോജ്, ടി ടി ഷൈലജ, അരുൺ കൃഷ്ണ എന്നിവർ സംസാരിച്ചു.









0 comments