ഗോപിയാശാന്റെ സ-്‌നേഹസമ്മാനം വിദ്യാർഥിക്ക്

പൃഥ്വിനാഥിന് കലാമണ്ഡലം ഗോപിയാശാൻ സ-്‌കൂട്ടർ സമ്മാനമായി നൽകുന്നു
കായംകുളം
കഥകളി ആസ്വദിക്കാനെത്തിയ യുവാക്കൾക്ക് ഏർപ്പെടുത്തിയ സമ്മാനം നേടിയതും ഒരു കഥകളി വിദ്യാർഥി. ഏഴാംക്ലാസുകാരൻ പൃഥ്വിനാഥാണ് പദ-്മശ്രീ കലാമണ്ഡലം ഗോപിയാശാന്റെ കൈയിൽനിന്ന് സ-്‌കൂട്ടർ സമ്മാനമായി നേടിയത്. ഏവൂർ ശ്രീകൃഷ-്‌ണസ്വാമി ക്ഷേത്രത്തിലെ ഗീതാസമിതി അഷ-്‌ടമി രോഹിണി മഹോത്സവത്തോടനുബന്ധിച്ച് കഥകളി സംഘടിപ്പിച്ചിരുന്നു. കഥകളി കാണാൻ എത്തിയ 21 വയസിൽ താഴെയുള്ള യുവാക്കളിൽ ഒരാൾക്ക് സമാദരം ഇന്ത്യ എന്ന സംഘടന ഗോപിയാശാന്റെ പേരിൽ സമ്മാനമായി സ-്കൂട്ടർ ഏർപ്പെടുത്തിയിരുന്നു. കഥകളി കാണാനെത്തിയ ആസ്വാദകവൃന്ദത്തിലെ നൂറിൽപ്പരം വിദ്യാർഥികളിൽനിന്ന് നറുക്കെടുപ്പിലൂടെ സമ്മാനം എരുവ പടിഞ്ഞാറ് പ്രഭാഷ് പാലാഴിയുടെയും പ്രീതിയുടെയും മകനായ കഥകളിവിദ്യാർഥി പൃഥ്വിനാഥാണ് സ്വന്തമാക്കിയത്. ഗോപിയാശാൻ വാഹനത്തിന്റെ താക്കോൽ പൃഥ്വിനാഥിന് കൈമാറി. പത്തിയൂർ പഞ്ചായത്ത് ഹൈസ-്‌കൂളിലെ വിദ്യാർഥിയായ പൃഥ്വിനാഥ് കഴിഞ്ഞവർഷം കഥകളിയിൽ അരങ്ങേറ്റം കുറിച്ചിരുന്നു. ഏവൂർ കണ്ണമ്പള്ളി കഥകളി യോഗത്തിലെ അംഗമായ പൃഥ്വിനാഥ് എരുവ കലാപീഠത്തിലെ വിദ്യാർഥിയാണ്. കലാമണ്ഡലം വിശാഖാണ് ഗുരുനാഥൻ.









0 comments